ഒരു വയസ്സുകാരൻ ദേവന്റെ ജീവൻ രക്ഷയ്ക്കാൻ ഉടൻ രണ്ട് ശസ്ത്രക്രിയ വേണം. 10 ലക്ഷത്തോളം രൂപ വേണ്ടി വരുന്ന ശസ്ത്രക്രിയയ്ക്ക് സുമനസ്സുകളുടെ സഹായം കൂടിയേ തീരൂ. മാവേലിക്കര താലൂക്കിൽ താമരക്കുളം ഗ്രാമ പഞ്ചായത്തിൽ കണ്ണനാകുഴി ഒന്നാം വാർഡിൽ പ്ലാങ്കളത്തിൽ വീട്ടിൽ മുകേഷ്- മഞ്ജു ദമ്പതികളുടെ ഇളയ മകനാണ് ദേവൻ. ജനിച്ചപ്പോൾ തന്നെ കുത്തിന്റെ ഹൃദയത്തിനും ശ്വാസകോശത്തിനും ഗുരുതരമായ രോഗം കണ്ടെത്തിയതോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഹൃദയത്തിനും, ശ്വാസകോശത്തിനുമായി രണ്ടു ശസ്ത്രക്രിയകൾ എത്രയും വേഗം നടത്തണമെന്നാണ് ഡോക്ടര്‍ന്മാർ നിർദ്ദേശിച്ചിരിക്കുന്നത്.
പത്തു ലക്ഷത്തോളം രൂപ വേണ്ടി വരുന്ന ശസ്ത്രക്രിയ നടത്താൻ വാടക വീട്ടിൽ കഴിയുന്ന മുകേഷിന്റെ കുടുബത്തിന് കഴിയാത്ത സ്ഥിതിയാണുള്ളത്. കയ്യിലുണ്ടായിരുന്നതും നാട്ടുകാരുടേയുമൊക്കെ സഹായങ്ങളും കൊണ്ടാണ് ഒരു വർഷമായി കുഞ്ഞിനുള്ള ചികിത്സാ ചെലവുകൾ നടത്തിവരുന്നത്. നാട്ടുകാർ ചേർന്ന് പഞ്ചായത്തംഗം തൻസീർ കണ്ണനാകുഴി ചെയർമാനായും മുൻ പഞ്ചായത്തംഗം എൽ മിനി കൺവീനറായും ചികിത്സാ സമിതി രൂപീകരിച്ച് മഞ്ജുവിന്റെ പേരിൽ കാനറാ ബാങ്ക് ചാരുംമൂട് ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. സമിതിയുടെ നേതൃത്വത്തിൽ പ്രദേശത്ത് സാമ്പത്തിക ശേഖരണം തുടങ്ങിയിട്ടുണ്ടെങ്കിലും ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സയ്ക്കും വേണ്ട ഭാരിച്ച തുക കണ്ടെത്താൻ സുമനസ്സുകളുടെ സഹായം കൂടി വേണ്ടിവരും. അക്കൗണ്ട് നമ്പർ: 110125240913, ഐ എഫ് എസ് സി കോഡ് : CNRB0004662. ഗൂഗിള്‍ പേ : 6235397728.
English Summary: Seeking help from well-wishers for a one-year-old’s surgery
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.