19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 19, 2024
December 18, 2024
December 18, 2024
December 18, 2024
December 18, 2024
December 17, 2024
December 17, 2024
December 17, 2024
December 17, 2024
December 17, 2024

ഉപയോക്താക്കളുടെ വിവരങ്ങള്‍ തേടുന്നു; ഏഷ്യന്‍ രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യ

Janayugom Webdesk
ആംസ്റ്റെര്‍ഡാം
March 25, 2023 9:51 pm

ടെക് കമ്പനികളില്‍ നിന്നും ഉപയോക്താക്കളുടെ വിവരങ്ങള്‍ ആവശ്യപ്പെടുന്ന ഏഷ്യന്‍ രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യയെന്ന് റിപ്പോര്‍ട്ട്. 2013 മുതല്‍ 2021 വരെയുള്ള വിവരങ്ങള്‍ വിശകലനം ചെയ്ത് നെതര്‍ലാന്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയായ സര്‍ഫ്ഷാര്‍ക്കിന്റേതാണ് റിപ്പോര്‍ട്ട്.
ആപ്പിള്‍, മെറ്റ, ഗൂഗിള്‍, മൈക്രോസോഫ്റ്റ് എന്നിവ പ്രസിദ്ധീകരിച്ച സുതാര്യത റിപ്പോർട്ടിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്. വലിയ ടെക് കമ്പനികളിലൊന്നായ ആമസോണിന്റെ വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

ഐടി കമ്പനികളില്‍ നിന്ന് ഉപഭോക്തൃ വിവരങ്ങള്‍ ശേഖരിക്കുന്ന ലോകരാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 36-ാം സ്ഥാനത്താണ്. ഒരു ലക്ഷം അക്കൗണ്ട് ഉടമകളുടെ കണക്കെടുത്താല്‍ ഏകദേശം 58.69 പേരുടെ വിവരങ്ങള്‍ ഇക്കാലയളില്‍ ഇന്ത്യന്‍ ഏജന്‍സികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 8,23,333 അക്കൗണ്ടുകളുടെ വിവരങ്ങളാണ് ഇന്ത്യ ആവശ്യപ്പെട്ടത്. ഏഷ്യന്‍ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനത്തുള്ളത് നേപ്പാളാണ്. ആഗോളതലത്തില്‍ നേപ്പാള്‍ 59-ാം സ്ഥാനത്താണ്. ഒരു ലക്ഷം പേരില്‍ ഏകദേശം 11.09 അക്കൗണ്ടുകളുടെ വിവരങ്ങള്‍ തേടിയ പാകിസ്ഥാന്റെ സ്ഥാനം 60-ാമതാണ്. ബംഗ്ലാദേശ് 76-ാം സ്ഥാനത്താണ്. 

ആഗോളതലത്തില്‍ അമേരിക്കയാണ് ഒന്നാം സ്ഥാനത്ത് ഒരു ലക്ഷം പേരില്‍ 728.41 അക്കൗണ്ടുകളുടെ വിവരങ്ങളാണ് യുഎസ് ആവശ്യപ്പെട്ടത്. ജര്‍മ്മനിയും സിംഗപ്പൂരുമാണ് തൊട്ടടുത്ത സ്ഥാനങ്ങളിലുള്ളത്. 65-ാം സ്ഥാനത്തുള്ള ചൈന 6.8 അക്കൗണ്ടുകളുടെ വിവരങ്ങളാണ് ആവശ്യപ്പെട്ടതെന്നും സര്‍ഫ്ഷാര്‍ക്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

Eng­lish Summary;seeking users’ infor­ma­tion; India ranks first among Asian countries
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.