
പാര്‍ട്ടി കോണ്‍ഗ്രസ് തുടങ്ങുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പുതന്നെ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായൊരു കൊച്ചു വോളണ്ടിയറുണ്ട്. സീനത്ത്. ആറുവയസു മാത്രമുള്ള അവള്‍ ഒരു ദിവസവും സാധാരണ കുട്ടികളെപ്പോലെ വര്‍ണാഭമായ കുഞ്ഞുടുപ്പുകളിലായിരുന്നില്ല. മാതാപിതാക്കള്‍ക്കൊപ്പം വോളണ്ടിയര്‍ വേഷത്തില്‍ എല്ലാവരുടെയും ഓമനയായി സുധാകര്‍ റെഡ്ഡി നഗറില്‍ സീനത്ത് നിറഞ്ഞുനിന്നു.
എഐവൈഎഫ് പ്രസിഡന്റ് സുഖ്ജീന്ദര്‍ മഹേശരി, എഐഎസ്എഫ് നേതാവായിരുന്ന, ഇപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകയായ മാതാവ് കരംവീര്‍ ബധ്നി എന്നിവര്‍ക്കൊപ്പം വോളണ്ടിയര്‍ വസ്ത്രം തന്നെ അവളും എല്ലാ ദിവസവും ധരിച്ചുനടന്നു. ഐതിഹാസിക കര്‍ഷക സമരം നടക്കുമ്പോഴും മാതാപിതാക്കള്‍ക്കൊപ്പം അവളുമുണ്ടായിരുന്നു. അന്നവള്‍ കൈക്കുഞ്ഞായിരുന്നു. അവിടെയും സാധാരണ കുഞ്ഞുങ്ങളുടെ വാശിയൊന്നുമില്ലാതെ എല്ലാവരുടെയും ഓമനയായിരുന്നു അവള്‍. ഇപ്പോള്‍ പാര്‍ട്ടി കോണ്‍ഗ്രസിലും താരമായി. സമ്മേളനത്തോടനുബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ചിത്രങ്ങളിലും വീഡിയോകളിലുമെല്ലാം സീനത്തിന്റെ കൊച്ചുമുഖം തിളങ്ങുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.