നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിന്റെ മറവിൽ പൊതുമുതൽ നശിപ്പിച്ചതിനെ തുടർന്ന് നേതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള കോടതി ഉത്തരവിനെയും സർക്കാർ നടപടിയെയും പരോക്ഷമായി വിമർശിച്ച് മുസ്ലിം ലീഗും സമസ്തയും രംഗത്ത്. നടപടിയെ ന്യൂനപക്ഷ വേട്ടയാക്കി പ്രതിരോധിക്കാനാണ് ലീഗിന്റേയും സമസ്തയുടേയും നീക്കം. എസ് കെ എസ്എസ്എഫ് നേതാവ് സത്താർ പന്തല്ലൂർ തന്റെ ഫേസ്ബുക്കിലാണ് കോടതി ഉത്തരവിനെയും സർക്കാർ നടപടിയെയും രൂക്ഷമായി വിമർശിച്ചത്. കേരളത്തിൽ പോപ്പുലർ ഫ്രണ്ട് മാത്രമല്ല ഹർത്താൽ നടത്തിയിട്ടുള്ളതെന്നും പോപ്പുലർ ഫ്രണ്ട് ഹർത്താലോടെ ഇത് അവസാനിക്കില്ലെന്നും സത്താർ പന്തല്ലൂർ പറയുന്നു. ‘പൊതുമുതൽ നശിപ്പിച്ചാൽ അത് ബന്ധപ്പെട്ടവരിൽനിന്ന് തിരിച്ചുപിടിക്കാൻ കോടതിയും സർക്കാറും ജാഗ്രത കാണിക്കുന്നത് ശുഭസൂചനയാണ്. എന്നാൽ പോപ്പുലർ ഫ്രണ്ട് മാത്രമാണോ ഹർത്താൽ നടത്തി പൊതുമുതൽ നശിപ്പിച്ചിട്ടുളളത്. ചെറുതും വലുതുമായ വിവിധ സംഘടനകളും സമരക്കാരും പൊതുമുതൽ നശിപ്പിച്ചിട്ടുണ്ട്. ഇതിലൊന്നും കാണിക്കാത്ത ജാഗ്രതയ്ക്ക് പിന്നിലുള്ള താത്പര്യം എന്താണ്’? ഇതായിരുന്നു സത്താർ പന്തല്ലൂർ ഫേസ്ബുക്കിൽ കഴിഞ്ഞ ദിവസം കുറിച്ചത്.
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളും സ്വത്ത് കണ്ടു കെട്ടലിനെതിരേ രംഗത്തെത്തിയിരുന്നു. മഞ്ചേരിയിൽ പോപ്പുലർ ഫ്രണ്ട് നേതാവിന്റെ വിലാസം മാറി ജപ്തിക്കെത്തിയ നടപടിയെ ചൂണ്ടിക്കാട്ടിയാണ് സാദിഖലി തങ്ങൾ ഇതിനെതിരേ പ്രതികരിച്ചത്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പോപ്പുലർ ഫ്രണ്ടിനെതിരായ നിയമപരമായ നടപടികൾ സ്വീകരിക്കണം. എന്നാൽ അതിന്റെ പേരിൽ വ്യാപകമായ റെയ്ഡ് നടത്തുമ്പോൾ പോപ്പുലർ ഫ്രണ്ടിൽ പെടാത്തവരുടെയും തീവ്രവാദ ബന്ധമില്ലാത്തവരുടെയും സ്വത്ത് കണ്ടുകെട്ടുന്ന രീതി ഉണ്ടാവുന്നുണ്ട്. അത് ശരിയല്ലെന്നും അംഗീകരിക്കാൻ സാധിക്കില്ലെന്നുമാണ് തങ്ങൾ കഴിഞ്ഞദിവസം കോഴിക്കോട്ട് പറഞ്ഞത്.
പോപ്പുലര്‍ ഫ്രണ്ട് നടത്തിയ അക്രമങ്ങളുടെ പേരില്‍ പിണറായി സര്‍ക്കാര്‍ മുസ്ലീങ്ങളെ വേട്ടയാടുകയാണെന്നാണ് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസന്റെ പ്രതികരണം. അക്രമസംഭവങ്ങളുടെ പേരില്‍ നിരപരാധികളായ മുസ്ലിംകളുടെ വീട്ടിലേക്ക് ബുള്‍ഡോസറുമായി വരുന്ന ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് സര്‍ക്കാറില്‍ നിന്നും പിണറായി സര്‍ക്കാറിന് എന്ത് വ്യത്യാസമാണുള്ളതെന്നും ഫിറോസ് ചോദിക്കുന്നു. ജപ്തി ചെയ്യപ്പെട്ടവര്‍ക്ക് കോടതിയെ സമീപിക്കാമെന്നാണ് വാദമെങ്കില്‍ നിരപരാധിയായ ഒരാളുടെ വീട്ടില്‍ ഒരു സുപ്രഭാതത്തില്‍ ജപ്തി നോട്ടീസ് പതിച്ചിട്ട് അയാളിനി പോപ്പുലര്‍ ഫ്രണ്ടുകാരനല്ലെന്ന് തെളിയിക്കാന്‍ കോടതി കയറി ഇറങ്ങണമെന്ന് പറയുന്നത് തോന്നിവാസമല്ലേയെന്നും ഇനി അവര്‍ നിരപരാധിയാണെന്ന് തെളിയിച്ചാല്‍ തന്നെ അവര്‍ക്കിപ്പോഴുണ്ടായ മാനസിക വിഷമം, സമൂഹത്തില്‍ അവര്‍ക്കുണ്ടായ അവമതിപ്പ്, കുട്ടികളുടെ ദുഃഖം, തീവ്രവാദിയെന്ന് ആക്ഷേപിച്ച് നടത്തിയ പ്രകടനം…ഇതിനൊക്കെ ആര് നഷ്ടപരിഹാരം നല്‍കുമെന്നും ഫിറോസ് ചോദിക്കുന്നു.
പോപ്പുലർ ഫ്രണ്ട് ജപ്തിയുടെ മറവില്‍ ലീഗ് നേതാക്കളുടെ വസ്തുവകകൾ കണ്ടുകെട്ടുന്നുവെന്ന വിമർശനവുമായി ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയും കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു.
English Summary: Seizure of houses of Popular Front leaders; League and Samasta to protect minorities by hunting them
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.