19 April 2025, Saturday
KSFE Galaxy Chits Banner 2

Related news

April 10, 2025
April 7, 2025
April 6, 2025
December 16, 2024
December 16, 2024
December 12, 2024
December 11, 2024
December 8, 2024
September 25, 2024
September 22, 2024

പോ​പ്പു​ല​ർ ഫ്ര​ണ്ട് നേതാക്കളുടെ വീടുകളിലെ ജ​പ്തി; ന്യൂ​ന​പ​ക്ഷ വേ​ട്ട​യാ​ക്കി പ്ര​തി​രോ​ധി​ക്കാ​ൻ ലീ​ഗും സമസ്തയും

Janayugom Webdesk
കോഴിക്കോട്
January 23, 2023 9:48 pm

നി​രോ​ധി​ത സം​ഘ​ട​ന​യാ​യ പോ​പ്പു​ല​ർ ഫ്ര​ണ്ട് ആ​ഹ്വാ​നം ചെ​യ്ത ഹ​ർ​ത്താ​ലി​ന്റെ മ​റ​വി​ൽ പൊ​തുമു​ത​ൽ ന​ശി​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന് നേ​താ​ക്ക​ളു​ടെ സ്വ​ത്തു​ക്ക​ൾ ക​ണ്ടു​കെ​ട്ടാ​നു​ള്ള കോ​ട​തി ഉ​ത്ത​ര​വി​നെ​യും സ​ർ​ക്കാ​ർ ന​ട​പ​ടി​യെ​യും പ​രോ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് മു​സ്ലിം ലീ​ഗും സ​മ​സ്ത​യും രംഗത്ത്. നടപടിയെ ന്യൂ​ന​പ​ക്ഷ വേ​ട്ട​യാ​ക്കി പ്ര​തി​രോ​ധി​ക്കാ​നാണ് ലീ​ഗിന്റേയും സ​മ​സ്ത​യുടേയും നീക്കം. എ​സ് കെ എ​സ്എ​സ്എ​ഫ് നേ​താ​വ് സ​ത്താ​ർ പ​ന്ത​ല്ലൂ​ർ ത​ന്റെ ഫേ​സ്ബു​ക്കി​ലാ​ണ് കോ​ട​തി ഉ​ത്ത​ര​വി​നെ​യും സ​ർ​ക്കാ​ർ ന​ട​പ​ടി​യെ​യും രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചത്. കേ​ര​ള​ത്തി​ൽ പോ​പ്പു​ല​ർ ഫ്ര​ണ്ട് മാ​ത്ര​മ​ല്ല ഹ​ർ​ത്താ​ൽ ന​ട​ത്തി​യി​ട്ടു​ള്ള​തെ​ന്നും പോ​പ്പു​ല​ർ ഫ്ര​ണ്ട് ഹ​ർ​ത്താ​ലോ​ടെ ഇ​ത് അ​വ​സാ​നി​ക്കി​ല്ലെ​ന്നും സ​ത്താ​ർ പ​ന്ത​ല്ലൂ​ർ പ​റ​യു​ന്നു. ‘പൊ​തു​മു​ത​ൽ ന​ശി​പ്പി​ച്ചാ​ൽ അ​ത് ബ​ന്ധ​പ്പെ​ട്ട​വ​രി​ൽനി​ന്ന് തി​രി​ച്ചു​പി​ടി​ക്കാ​ൻ കോ​ട​തി​യും സ​ർ​ക്കാ​റും ജാ​ഗ്ര​ത കാ​ണി​ക്കു​ന്ന​ത് ശു​ഭ​സൂ​ച​ന​യാ​ണ്. എ​ന്നാ​ൽ പോ​പ്പു​ല​ർ ഫ്ര​ണ്ട് മാ​ത്ര​മാ​ണോ ഹ​ർ​ത്താ​ൽ ന​ട​ത്തി പൊ​തു​മു​ത​ൽ ന​ശി​പ്പി​ച്ചി​ട്ടു​ള​ള​ത്. ചെ​റു​തും വ​ലു​തു​മാ​യ വി​വി​ധ സം​ഘ​ട​ന​ക​ളും സ​മ​ര​ക്കാ​രും പൊ​തു​മു​ത​ൽ ന​ശി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​തി​ലൊ​ന്നും കാ​ണി​ക്കാ​ത്ത ജാ​ഗ്ര​ത​യ്ക്ക് പി​ന്നി​ലു​ള്ള താ​ത്പ​ര്യം എ​ന്താ​ണ്’? ഇ​താ​യി​രു​ന്നു സ​ത്താ​ർ പ​ന്ത​ല്ലൂ​ർ ഫേ​സ്ബു​ക്കി​ൽ ക​ഴി​ഞ്ഞ ദി​വ​സം കുറിച്ചത്. 

മു​സ്ലിം ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ളും സ്വ​ത്ത് ക​ണ്ടു കെ​ട്ട​ലി​നെ​തി​രേ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. മ​ഞ്ചേ​രി​യി​ൽ പോ​പ്പു​ല​ർ ഫ്ര​ണ്ട് നേ​താ​വി​ന്റെ വി​ലാ​സം മാ​റി ജ​പ്തി​ക്കെ​ത്തി​യ ന​ട​പ​ടി​യെ ചൂണ്ടിക്കാ​ട്ടി​യാ​ണ് സാ​ദി​ഖ​ലി ത​ങ്ങ​ൾ ഇ​തി​നെ​തി​രേ പ്ര​തി​ക​രി​ച്ച​ത്. കോ​ട​തി ഉ​ത്ത​ര​വി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​പ്പു​ല​ർ ഫ്ര​ണ്ടി​നെ​തി​രാ​യ നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം. എ​ന്നാ​ൽ അ​തി​ന്റെ പേ​രി​ൽ വ്യാ​പ​ക​മാ​യ റെ​യ്ഡ് ന​ട​ത്തു​മ്പോ​ൾ പോ​പ്പു​ല​ർ ഫ്ര​ണ്ടി​ൽ പെ​ടാ​ത്ത​വ​രു​ടെ​യും തീ​വ്ര​വാ​ദ ബ​ന്ധ​മി​ല്ലാ​ത്ത​വ​രു​ടെ​യും സ്വ​ത്ത് ക​ണ്ടു​കെ​ട്ടു​ന്ന രീ​തി ഉ​ണ്ടാ​വു​ന്നു​ണ്ട്. അ​ത് ശ​രി​യ​ല്ലെ​ന്നും അം​ഗീ​ക​രി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നു​മാ​ണ് ത​ങ്ങ​ൾ കഴിഞ്ഞദിവസം കോ​ഴി​ക്കോ​ട്ട് പറഞ്ഞത്. 

പോപ്പുലര്‍ ഫ്രണ്ട് നടത്തിയ അക്രമങ്ങളുടെ പേരില്‍ പിണറായി സര്‍ക്കാര്‍ മുസ്ലീങ്ങളെ വേട്ടയാടുകയാണെന്നാണ് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസന്റെ പ്രതികരണം. അക്രമസംഭവങ്ങളുടെ പേരില്‍ നിരപരാധികളായ മുസ്ലിംകളുടെ വീട്ടിലേക്ക് ബുള്‍ഡോസറുമായി വരുന്ന ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് സര്‍ക്കാറില്‍ നിന്നും പിണറായി സര്‍ക്കാറിന് എന്ത് വ്യത്യാസമാണുള്ളതെന്നും ഫിറോസ് ചോദിക്കുന്നു. ജപ്തി ചെയ്യപ്പെട്ടവര്‍ക്ക് കോടതിയെ സമീപിക്കാമെന്നാണ് വാദമെങ്കില്‍ നിരപരാധിയായ ഒരാളുടെ വീട്ടില്‍ ഒരു സുപ്രഭാതത്തില്‍ ജപ്തി നോട്ടീസ് പതിച്ചിട്ട് അയാളിനി പോപ്പുലര്‍ ഫ്രണ്ടുകാരനല്ലെന്ന് തെളിയിക്കാന്‍ കോടതി കയറി ഇറങ്ങണമെന്ന് പറയുന്നത് തോന്നിവാസമല്ലേയെന്നും ഇനി അവര്‍ നിരപരാധിയാണെന്ന് തെളിയിച്ചാല്‍ തന്നെ അവര്‍ക്കിപ്പോഴുണ്ടായ മാനസിക വിഷമം, സമൂഹത്തില്‍ അവര്‍ക്കുണ്ടായ അവമതിപ്പ്, കുട്ടികളുടെ ദുഃഖം, തീവ്രവാദിയെന്ന് ആക്ഷേപിച്ച് നടത്തിയ പ്രകടനം…ഇതിനൊക്കെ ആര് നഷ്ടപരിഹാരം നല്‍കുമെന്നും ഫിറോസ് ചോദിക്കുന്നു.
പോപ്പുലർ ഫ്രണ്ട് ജപ്തിയുടെ മറവില്‍ ലീഗ് നേതാക്കളുടെ വസ്തുവകകൾ കണ്ടുകെട്ടുന്നുവെന്ന വിമർശനവുമായി ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയും കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു.

Eng­lish Sum­ma­ry: Seizure of hous­es of Pop­u­lar Front lead­ers; League and Samas­ta to pro­tect minori­ties by hunt­ing them

You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.