ഉക്രെയ്‍നുള്ള സെെനിക സഹായം വര്‍ധിപ്പിക്കാന്‍ പാശ്ചാത്യ രാജ്യങ്ങളോട് ആവശ്യപ്പെട്ട് പ്രസിഡന്റ് വ്‍ളാദിമിര്‍ സെലന്‍സ്‍കി. പ്രതിരോധമുണ്ടായില്ലെങ്കില്‍ യൂറോപ്പിലെ മറ്റ് രാജ്യങ്ങളിലും റഷ്യന്‍ മുന്നേറ്റമുണ്ടാകുമെന്നും സെലന്‍സ്‍കി മുന്നറിയിപ്പ് നല്‍കി.
ആകാശം അടയ്ക്കാൻ നിങ്ങൾക്ക് അധികാരമില്ലെങ്കിൽ, എനിക്ക് വിമാനങ്ങൾ നല്‍കുയെന്നും ഉക്രെയ്‍നു ശേഷം ലാത്വിയ, ലിത്വാനിയ, എസ്തോണിയ എന്നിവയാണ് റഷ്യയുടെ അടുത്ത ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനുമായി നേരിട്ടുള്ള ചര്‍ച്ചയ്ക്കും സെലന്‍സ്‍കി ആഹ്വാനം ചെയ്തു. യുദ്ധം അവസാനിപ്പിക്കാനുള്ള ഒരേയൊരു മാര്‍ഗം പുടിനുമായുള്ള ചര്‍ച്ചയാണ്.
ഫ്രഞ്ച് പ്രസിഡന്റിനെ പോലെ മുപ്പത് മീറ്റര്‍ അകലത്തിലിരുന്നല്ലാതെ തന്നോടോപ്പമിരുന്നുള്ള ചര്‍ച്ചയ്ക്ക് തയാറാവണമെന്നും ഉക്രെയ്‍ന് റഷ്യയെ ആക്രമിക്കാന്‍ പദ്ധതിയില്ലെന്നും സെലന്‍സ്‍കി പുടിനെ പരാമര്‍ശിച്ചുകൊണ്ട് പറഞ്ഞു.
english summary;selensky asked for increased military aid
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.