17 January 2026, Saturday

ശിഷ്യയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവം ആശാറാം ബാപ്പുവിന് ജീവര്യന്തം തടവ്

Janayugom Webdesk
അഹമ്മദാബാദ്
January 31, 2023 5:20 pm

മുൻ ശിഷ്യയെ ബലാത്സംഗം ചെയ്ത കേസില്‍ സ്വയം പ്രഖ്യാപിത ആൾദൈവം ആശാറാം ബാപ്പുവിനെ ഗാന്ധിനഗറിലെ കോടതി ചൊവ്വാഴ്ച ജീവപര്യന്തം തടവിന് ശിക്ഷിച്ചു.

2013ൽ രാജസ്ഥാനിലെ തന്റെ ആശ്രമത്തിൽ വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന 81 കാരനായ ആശാറാം ബാപ്പു ജോധ്പൂർ ജയിലിലാണ്. സെഷൻസ് കോടതി ജഡ്ജി ഡികെ സോണി ശിക്ഷയുടെ അളവ് സംബന്ധിച്ച വാദം കേട്ട ശേഷമാണ് വിധി പ്രസ്താവിച്ചത്.

2001 മുതൽ 2006 വരെ അഹമ്മദാബാദിനടുത്തുള്ള മൊട്ടേരയിലെ ആശ്രമത്തിൽ താമസിച്ചിരുന്ന സൂറത്ത് സ്വദേശിയായ ശിഷ്യയെ ബലാത്സംഗം ചെയ്തതിന് 2013ൽ രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി തിങ്കളാഴ്ച ആശാറാം കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
കുറ്റകൃത്യത്തിന് സഹായിച്ചുവെന്നാരോപിച്ച് ആശാറാമിന്റെ ഭാര്യ ലക്ഷ്മിബെൻ, അവരുടെ മകൾ, നാല് ശിഷ്യൻമാർ എന്നിവരുൾപ്പെടെ മറ്റ് ആറ് പ്രതികളെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടിരുന്നു.

Eng­lish Sum­ma­ry: Self-pro­claimed god­man Asaram Bapu gets life impris­on­ment for stu­dent rape

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.