മുലപ്പാലിന്റെ അനധികൃത വാണിജ്യവില്പനയില്‍ മുന്നറിയിപ്പുമായി ഭക്ഷ്യസുരക്ഷാ അതോറിട്ടി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). മുലപ്പാല്‍ അധിഷ്ഠിതമായ ഉല്പന്നങ്ങള്‍ വില്‍ക്കാന്‍ നിയമങ്ങള്‍ അനുവദിക്കുന്നില്ലെന്നും എഫ്എസ്എസ്എഐ അറിയിച്ചു. എഫ്എസ്എസ് ആക്ട് 2016 പ്രകാരം മുലപ്പാല്‍ സംസ്കരിക്കുന്നതിനോ വില്‍ക്കുന്നതിനോ അനുവാദമില്ല. അതുകൊണ്ട് മുലപ്പാലിന്റെയോ മുലപ്പാല്‍ അധിഷ്ഠിതമായ ഉല്പന്നങ്ങളുടെയോ വാണിജ്യവില്പന ഉടന്‍ നിര്‍ത്തിവയ്ക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. ആര്‍ക്കും ലൈസന്‍സ് നല്‍കിയിട്ടില്ലെന്ന് ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ മാസം 24നാണ് ഉത്തരവ് പുറത്തിറക്കിയത്. മുലയൂട്ടുന്ന അമ്മമാരിൽ നിന്ന് പാൽ ശേഖരിച്ച് വിൽക്കുന്ന മിൽക്ക് ബാങ്കുകൾ സ്ഥാപിച്ചതോടെ മുലപ്പാലിന്റെ ഓൺലൈൻ വില്പന കുതിച്ചുയർന്നിരുന്നു. ഓൺലൈനിൽ മുലപ്പാൽ ഉല്പന്നങ്ങൾ തിരയുന്നതും സമൂഹ മാധ്യമങ്ങളിൽ പരസ്യം വരുന്നതും വർധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുന്നറിയിപ്പുമായി എഫ്എസ്എസ്എഐ രംഗത്തെത്തിയത്. അതേസമയം മുലയൂട്ടുന്ന അമ്മയ്ക്ക് ആരോഗ്യവും സമ്മതവും ഉണ്ടെങ്കിൽ മുലപ്പാൽ ദാനം ചെയ്യാന്‍ നിയമപരമായി അനുവാദമുണ്ട്.
English Summary:Selling breast milk is illegal; FSSAI with warning
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.