16 January 2026, Friday

Related news

January 8, 2026
December 27, 2025
December 18, 2025
December 1, 2025
November 25, 2025
November 24, 2025
November 15, 2025
November 5, 2025
November 1, 2025
September 24, 2025

വിപണിയിലെത്തിക്കുന്നത് കാലാവധി കഴിഞ്ഞ ചപ്പാത്തികള്‍: പായ്‌ക്കറ്റുകളിലെ തീയതി തിരുത്തുന്നതിനിടെ കടയുടമ പിടിയില്‍

Janayugom Webdesk
കുന്നംകുളം
July 21, 2023 11:31 am

കാലാവധി കഴിഞ്ഞ ചപ്പാത്തി പായ്ക്കറ്റുകളുടെ തീയതി തിരുത്തുന്നതിനിടെ പട്ടിത്തടം സ്വദേശി കുറ്റിക്കാട്ട് വീട്ടിൽ സ്റ്റാൻലി പൊലീസിന്റെ പിടിയിലായി. ഡേറ്റ് തിരുത്തിയ ചപ്പാത്തി പായ്ക്കറ്റുകൾ ഡേറ്റ് തിരുത്താനുയോഗിച്ച അസറ്റോൾ, മാർക്കറുകൾ എന്നിവ പിടിച്ചെടുത്തു. ഡേറ്റ് തിരുത്തിയ ചപ്പാത്തി പായ്ക്കറ്റനുള്ളിലുണ്ടായിരുന്ന ചപ്പാത്തി പൂപ്പൽ പിടിച്ച നിലയിലായിരുന്നു.

കുന്നംകുളം പൊലീസ് വിവരം അറിയിച്ചതിനെ തുടർന്നു ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ചപ്പാത്തിപ്പായ്ക്കറ്റിൽ രേഖപ്പെടുത്തിയ അഖിലം എന്ന കമ്പനി അരുവായിൽ പ്രവർത്തിക്കുന്നത് കാലാവധി കഴിഞ്ഞ ലൈസൻസുമായി ആണെന്നു കണ്ടെത്തി. ഫുഡ് സേഫ്റ്റി കുന്നംകുളം സർക്കിൾ ഓഫീസർ ഡോ. അനു ജോസഫിന്റെ നേതൃത്വത്തിൽ സ്ഥാപനം അടച്ചുപൂട്ടാൻ നോട്ടീസ് നൽകി.

Eng­lish Sum­ma­ry: Sell­ing expired cha­p­athis: Shop­keep­er caught while alter­ing date on packets

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.