25 February 2026, Wednesday

Related news

February 25, 2026
February 24, 2026
February 24, 2026
February 24, 2026
February 24, 2026
February 23, 2026
February 23, 2026
February 23, 2026
February 23, 2026
February 23, 2026

കുഞ്ഞുങ്ങളെ മറയാക്കി കഞ്ചാവ് കച്ചവടം; വിഴിഞ്ഞത്ത് മാതാപിതാക്കളും മുത്തശ്ശിയും പിടിയില്‍

Janayugom Webdesk
തിരുവനന്തപുരം
February 25, 2026 9:29 am

വിഴിഞ്ഞത്ത് കുഞ്ഞുങ്ങളെ മറയാക്കി കഞ്ചാവ് കടത്താന്‍ ശ്രമിച്ചവ‍ പിടിയില്‍. 21കിലോ കഞ്ചാവ് പായ്ക്കറ്റുകളാണ് കുട്ടികളുടെ മറവില്‍ കടത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ വലിയ വേളി സ്വദേശികളായ കാര്‍ലോസ് (38), ഭാര്യ ബിന്ദു (33), ദമയന്തി (60) എന്നിവ‍ര്‍ സിറ്റി ഡാന്‍സാഫ് സംഘത്തിന്‍റെ പിടിയിലായി. ഇന്നലെ രാത്രി 9.30ഓടെ വെങ്ങാനൂ‍ര്‍ നെല്ലിവിള ക്ഷേത്രത്തിന് സമീപമാണ് സംഭവം. ബിന്ദുവിന്‍റെ മാതാവാണ് ദമയന്തി. ഇവരുടെ മൂന്ന് കുട്ടികളും കാറിലുണ്ടായിരുന്നു.

പിടിയിലായ ഇവ‍ര്‍ കുട്ടികള്‍ക്കൊപ്പം തമിഴ്നാട്ടില്‍ ഉല്ലാസ യാത്ര പോയതാണെന്നാണ് പൊലീസിനോട് പറഞ്ഞത്. രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് ഡാന്‍സാഫ് സംഘം പരിശോധന നടത്തിയത്. ഇവരുടെ കാറിന്‍റെ ഡിക്കിയില്‍ നിന്നും സ്യൂട്ട്കേസില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ക‌ഞ്ചാവ് കണ്ടെത്തിയത്. ഇതിന് മുന്‍പും ഇവരെ കഞ്ചാവുമായി പിടികൂടിയിട്ടുള്ളതാണ്. പ്രതികളെ വിഴിഞ്ഞം പൊലീസിന് കൈമാറിയിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.