29 September 2024, Sunday
KSFE Galaxy Chits Banner 2

സുഗതകുമാരിയുടെ വീട് വില്പന സര്‍ക്കാരുമായി ആലോചിക്കാതെ: മന്ത്രി

Janayugom Webdesk
തിരുവനന്തപുരം
April 8, 2023 10:21 pm

സുഗതകുമാരിയുടെ വീട് സർക്കാരുമായി ആലോചന നടത്താതെയാണ് വില്പന നടത്തിയതെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. സർക്കാരിന് വീട് കൈമാറിയാൽ ഏറ്റെടുക്കാൻ തയ്യാറാണ്. ബന്ധുക്കൾക്ക് താല്പര്യമില്ലാതെ സർക്കാരിന് എന്ത് ചെയ്യാനാകുമെന്നും മന്ത്രി ചോദിച്ചു.

സ്മാരകം പണിയാൻ സുഗതകുമാരി താല്പര്യം കാണിച്ചിരുന്നില്ല. സുഗതകുമാരിക്ക് സ്മാരകം പണിയാൻ ടി പത്മനാഭൻ കത്ത് നൽകിയിരുന്നു. സ്മൃതി വനമാണ് സർക്കാർ സ്മാരകമായി ഉദ്ദേശിക്കുന്നത്. അതിനു വേണ്ട നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണെന്നും സജി ചെറിയാൻ അറിയിച്ചു. 

തിരുവനന്തപുരം നന്ദാവനം ബോധേശ്വരന്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന സുഗതകുമാരിയുടെ ‘വരദ’ എന്ന വസതിയും സ്ഥലവുമാണ് കഴിഞ്ഞ ദിവസം ബന്ധുക്കള്‍ കാട്ടാക്കട സ്വദേശികള്‍ക്ക് വില്പന നടത്തിയത്. മരണത്തിനു മുന്‍പുള്ള അവസാന നാളുകള്‍ വരെ സുഗതകുമാരി ഈ വീട്ടിലാണ് താമസിച്ചിരുന്നത്. 

Eng­lish Sum­ma­ry: Sell­ing Sugath­aku­mar­i’s house with­out con­sult­ing gov­ern­ment: Minister

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.