8 December 2025, Monday

Related news

October 20, 2025
September 24, 2025
July 28, 2025
July 25, 2025
July 15, 2025
July 10, 2025
June 24, 2025
June 9, 2025
May 18, 2025
May 9, 2025

ചന്ദ്രനിലേക്ക് വീണ്ടും മനുഷ്യനെ അയയ്ക്കുന്നു; ‘ആർട്ടെമിസ് 2’ ദൗത്യം ഫെബ്രുവരിയിൽ

Janayugom Webdesk
വാഷിങ്ടൺ
September 24, 2025 3:59 pm

വീണ്ടും ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കാൻ നാസ. 50 വർഷത്തിന് ശേഷം ഇതാദ്യമായാണ് നാസ മനുഷ്യനെ വഹിച്ചുള്ള ചാന്ദ്ര ദൗത്യത്തിനൊരുങ്ങുന്നത്. 10 ദിവസം നീളുന്ന ദൗത്യത്തിന് ‘ആർട്ടെമിസ് 2’ എന്നാണ് പേരിട്ടിരിക്കുന്നത്. 2026 ഫെബ്രുവരിയിലാകും ദൗത്യം നടക്കുക. 1972 ലെ അപ്പോളോ 17 ദൗത്യമാണ് മനുഷ്യനെ വഹിച്ചുകൊണ്ട് ഇതിനുമുൻപ് ഉണ്ടായ ദൗത്യം. നാസയുടെ ബഹിരാകാശ ഗവേഷകരായ റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച് എന്നിവരും കാനഡയുടെ ബഹിരാകാശ ഏജൻസിയിലെ ജെറമി ഹാൻസനുമാണ് ആർട്ടെമിസ് 2 ദൗത്യത്തിലുണ്ടാവുക.

ചന്ദ്രനിൽ നേരിട്ടിറങ്ങാത്ത ദൗത്യത്തിൽ ചന്ദ്രന്റെ ഉപരിതലത്തെ ചുറ്റിക്കറങ്ങുകയായിരിക്കും ചെയ്യുക. റോക്കറ്റിന്റെയും ബഹിരാകാസഞ്ചാരികളുടെയും സാദ്ധ്യതകൾ ഉപയോഗിച്ച് വരുംകാലങ്ങളിൽ എങ്ങനെ ചന്ദ്രന്റെ ഉപരിതലത്തിറങ്ങാം എന്ന പഠനവും ഈ ദൗത്യത്തിൽ നടക്കും. 2022 അവസാനമായിരുന്നു നാസ ആർട്ടെമിസ് 1 ദൗത്യം നടത്തിയത്.

ഇതിന്റെ ഭാഗമായി വിക്ഷേപിച്ച ഓറിയോൺ പേടകം സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തിയിരുന്നു. 2027 ലാണ്‌ ‘ആർട്ടെമിസ് 3’ ദൗത്യം നാസ നടത്താനിരിക്കുന്നത്. ഇതിൽ മനുഷ്യനെ അയച്ച് ചാന്ദ്രോപരിതലത്തിൽ ഇറക്കാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

Kerala State - Students Savings Scheme

TOP NEWS

December 8, 2025
December 8, 2025
December 8, 2025
December 8, 2025
December 8, 2025
December 8, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.