16 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 16, 2024
November 16, 2024
November 16, 2024
November 16, 2024
November 16, 2024
November 15, 2024
November 15, 2024
November 14, 2024
November 14, 2024
November 13, 2024

കര്‍ണാടകത്തില്‍ ബിജെപി നേതാവിന് വോട്ട് അഭ്യര്‍ത്ഥിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്

Janayugom Webdesk
ന്യൂഡല്‍ഹി
January 27, 2024 2:55 pm

കര്‍ണാടക കോണ്‍ഗ്രസിന് തലവേദനിയായി മുതിര്‍ന്ന നേതാവിന്റെ പ്രസ്താവന. ബി എസ് യെദ്യുരപ്പയുടെ മകനും, ബിജെപി എംപിയമായ ബി വൈ രാഘവേന്ദ്രയെ വീണ്ടും എംപിയായ തെരഞ്ഞെടുക്കണമെന്ന് ശിവമൊഗ്ഗ ലോക്സഭാ മണ്ഡലത്തിലെ വോട്ടര്‍മാരോട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ ഷാമനൂര്‍ ശിവശങ്കരപ്പ ആവശ്യപ്പെട്ടു. 

ബെക്കിന കല്‍മറ്റയില്‍ സംഘടിപ്പിച്ച ഗുരു ബവസശ്രീ അവാര്‍ഡ് പ്രധാന്‍ ആധ്യാത്മിക സമ്മേളനത്തില്‍ ഗുരു ബസവശ്രീ പുരസ്കാരം സ്വീകരിച്ചശേഷം സംസാരിക്കുകയായിരുന്നു ശിവശങ്കരപ്പ.ശിവമോഗ ജില്ലയിൽ വികസന പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് ശ്രദ്ധിയില്‍പ്പെട്ടു. നിങ്ങൾ നല്ലൊരു എംപിയെ തെരഞ്ഞെടുത്തതിന്‍റെ ഫലമാണത്. അദ്ദേഹഹത്തെ ഇനിയും തെരഞ്ഞെടുക്കണം. ജില്ല കൂടുതൽ വികസിക്കേണ്ടതുണ്ട്. ബി വൈ രാഘവേന്ദ്രയെപ്പോലുള്ള ലോക്‌സഭാംഗങ്ങളെ ലഭിച്ചത് അനുഗ്രഹമാണ്. ജനങ്ങൾക്കായുള്ള വികസന പ്രവർത്തനങ്ങൾക്കാണ് പ്രഥമ പരിഗണന നൽകേണ്ടതെന്നും  ശിവശങ്കരപ്പ പറഞ്ഞു.

ജനഹിതമനുസരിച്ച് പ്രവർത്തിച്ച ലോക്സഭാംഗങ്ങളെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലും വിജയിപ്പിക്കണം. വീരശൈവ ലിംഗായത്തുകൾക്ക് നിരവധി ഉപവിഭാഗങ്ങളുണ്ട്. അവയെല്ലാം നീക്കണം.  എല്ലാവരും ഒരുപോലെയാണെന്ന് തോന്നണം. എങ്കിൽ മാത്രമേ ഐക്യമുണ്ടാകൂവെന്നും കോണ്‍ഗ്രസ് എംഎല്‍എ പറഞ്ഞു. കർണാടക സംസ്ഥാനത്ത് കോൺഗ്രസിന് നാണക്കേടുണ്ടാക്കിയ രണ്ടാമത്തെ സംഭവമാണിത്. കഴിഞ്ഞ ദിവസം നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിൽ ചേർന്ന മുൻ കർണാടക മുഖ്യമന്ത്രി ജഗദീഷ് ഷെട്ടർ തിരികെ  ബിജെപിയിലേക്ക് മടങ്ങിയിരുന്നു.

Eng­lish Summary:
Senior Con­gress leader appeals for votes for BJP leader in Karnataka

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.