12 February 2026, Thursday

Related news

February 6, 2026
February 5, 2026
February 3, 2026
February 2, 2026
January 26, 2026
January 23, 2026
January 19, 2026
January 10, 2026
January 6, 2026
January 4, 2026

ഭാര്യയേയും അനന്തരവനേയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി എസിപി

Janayugom Webdesk
മുംബൈ
July 24, 2023 2:32 pm

മഹാരാഷ്ട്രയിലെ പൂണെയില്‍ ഭാര്യയേയും അനന്തരവനേയും വെടിവെച്ച് കൊലപ്പെടുത്തിയശേഷം അസിസ്റ്റന്റ് പൊലീസ് കമ്മിഷണര്‍ ജീവനൊടുക്കിയ നിലയില്‍. തിങ്കളാഴ്ച പുലര്‍ച്ചെ 3.30-ഓടെ ബനേര്‍ ഏരിയയിലെ ഭരത് ഗെയ്ഗ്വാദിന്റെ വസതിയിലാണ് സംഭവം. എസിപി ഭരത് ഗെയ്ക്വാദാ(57)ണ് കൊലയ്ക്ക് ശേഷം ആത്മഹത്യ ചെയ്തത്.

ഭാര്യ മോനി ഗെയ്ക്വാദി(44), അനന്തരവന്‍ ദീപക്ക്(35) എന്നിവരാണ് മരിച്ചത്. കൊലപാതകത്തിനുള്ള കാരണം വ്യക്തമല്ല. പൂണെയിലെ ചതുര്‍ശൃംഘി പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ബനേര്‍ ഏരിയയിലാണ് സംഭവം. അമരാവതിയില്‍ എസിപിയായി നിയമിക്കപ്പെട്ട ഭരത് ഗെയ്ക്വാദ് അവധിക്ക് വീട്ടിലെത്തിയപ്പോഴാണ് സംഭവം.

ഭാര്യ മോനി ഗെയ്ക്വാദിന് നേരെയാണ് ആദ്യം വെടിയുതിര്‍ത്തത്. ഇവര്‍ക്ക് തലയിലാണ് വെടിയേറ്റത്. വെടിവെപ്പിന്റെ ശബ്ദം കേട്ട് അനന്തരവന്‍ ദീപക്കും(35) ഓടിയെത്തിയപ്പോള്‍ ഇയാള്‍ക്ക് നേരേയും വെടിയുതിര്‍ക്കുകയായിരുന്നു. ദീപക്കിന്റെ നെഞ്ചിലാണ് വെടിയേറ്റത്. പിന്നീട് സ്വയം വെടിയുതിര്‍ത്ത് ഭരതും ജീവനെടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

Eng­lish Sum­ma­ry: Senior Pune Cop Shoots Dead Wife And Nephew, Then Dies By Suicide
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.