വിദ്യാർഥിനിക്ക് വാട്സാപ്പിൽ അപകീർത്തികരമായ സന്ദേശമയച്ച മെഡിക്കൽ കോളജ് അധ്യാപകനെ സസ്പെൻഡ് ചെയ്തു. കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളജിലെ അധ്യാപകനെയാണ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. അധ്യാപകനെതിരെ വിദ്യാർഥിനിയും കോളജ് യൂണിയനും പ്രിൻസിപ്പലിന് പരാതി നൽകി.
പരാതിയിൽ മെഡിക്കൽ കോളജിലെ ആഭ്യന്തര അന്വേഷണ സമിതി പ്രാഥമിക അന്വേഷണം നടത്തി ഡിഎംഇക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതു പ്രകാരമാണ് നടപടിയെടുത്തത്. അധ്യാപകൻ കൂടുതൽ വിദ്യാർഥികൾക്ക് ഇത്തരം സന്ദേശം അയച്ചിട്ടുണ്ടോയെന്ന കാര്യം ഉൾപ്പെടെ കോളജ് യൂണിയൻ അന്വേഷിക്കുന്നുണ്ട്. പരാതി മെഡിക്കൽ കോളജ് പൊലീസിനും കൈമാറി.
English Summary:sent defamatory messages; Medical college teacher suspended
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.