22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

November 20, 2024
April 17, 2024
March 6, 2024
February 12, 2024
January 31, 2024
December 11, 2023
September 29, 2023
September 5, 2023
August 13, 2023
July 25, 2023

സെന്തില്‍ ബാലാജിയുടെ മന്ത്രി സ്ഥാനം: തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയെന്ന് മദ്രാസ് ഹൈക്കോടതി

Janayugom Webdesk
ചെന്നൈ
September 5, 2023 11:13 pm

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ കഴിയുന്ന ഡിഎംകെ മന്ത്രി സെന്തില്‍ ബാലാജിയുടെ മന്ത്രി സ്ഥാനം സംബന്ധിച്ച ഹര്‍ജിയില്‍ പ്രതികരണവുമായി മദ്രാസ് ഹൈക്കോടതി. സെന്തില്‍ ബാലാജി മന്ത്രിസഭയുടെ ഭാഗമായി തുടരണമോ എന്ന കാര്യത്തില്‍ തീരുമാനിക്കേണ്ടത് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിനാണെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. 

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സെന്തില്‍ ബാലാജിയുടെ ക്യാബിനറ്റ് മന്ത്രി സ്ഥാനം ചോദ്യം ചെയ്‌ത്‌ മുൻ എഐഎഡിഎംകെ എംപി ജെ ജയവര്‍ദ്ധൻ ഉള്‍പ്പെടെയുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജികളിലാണ് കോടതി പരാമര്‍ശിച്ചത്. ബാലാജി മന്ത്രിസഭയില്‍ തുടരുന്നത് ഭരണത്തിന്റെ സംശുദ്ധിയുടെ കാര്യത്തില്‍ നല്ല സൂചനയല്ലെന്നും കോടതി വ്യക്തമാക്കി. എന്നാല്‍, ഭരണഘടനാപരവും നിയമപരവുമായ വ്യവസ്ഥകള്‍ അനുസരിച്ച്‌ അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേതാണെന്ന് കോടതി പറഞ്ഞു.

Eng­lish Summary:Senthil Bal­a­ji’s min­is­te­r­i­al posi­tion: Madras High Court says Chief Min­is­ter should decide
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.