23 January 2026, Friday

ആരോഗ്യപ്രവര്‍ത്തകയെ ബലമായി ചുംബിക്കാൻ ശ്രമിച്ച് യുവാവ്, ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

Janayugom Webdesk
പട്ന
March 14, 2023 6:46 pm

ബിഹാറില്‍ ആരോഗ്യപ്രവര്‍ത്തകയെ യുവാവ് ബലമായി ചുംബിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ജാമുയി ജില്ലയില്‍ മാര്‍ച്ച് പത്തിനാണ് ‍ഞെട്ടിക്കുന്ന സംഭവം നടന്നത്. ഫോണ്‍ ചെയ്തുകൊണ്ട് നില്‍ക്കുകയായിരുന്ന ആരോഗ്യപ്രവര്‍ത്തകയെ ആശുപത്രി മതില്‍ ചാടിക്കടന്ന് എത്തിയ ‘സീരിയല്‍ കിസ്സര്‍’ ബലം പ്രയോഗിച്ച് ചുംബിക്കുകയായിരുന്നു. സദര്‍ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയ്ക്കാണ് ദാരുണമായ അനുഭവമുണ്ടായത്.

ഇരയായ യുവതി ജാമുയി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. യുവവ് സംഭവസ്ഥലത്തുനിന്ന് അപ്പോൾത്തന്നെ രക്ഷപ്പെട്ടു.
താൻ ഒച്ച വച്ച് ആളെ കൂട്ടിയപ്പോഴേക്കും അയാള്‍ രക്ഷപ്പെട്ടുവെന്ന് യുവതി പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇത്തരം സംഭവം മുമ്പും ബിഹാറില്‍ ഉണ്ടായിട്ടുണ്ട്. ഒളിഞ്ഞിരിക്കുന്ന അജ്ഞാതന്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളെ നിമിഷനേരത്തിനുള്ളില്‍ ചുംബിച്ച് ഓടിപ്പോകുകയാണ് പതിവ്. നിരവധി പരാതികള്‍ ലഭിച്ചിട്ടും പൊലീസിന് ഇതുവരെ പ്രതികളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.

Eng­lish Sum­ma­ry: ‘Ser­i­al Kiss­er’ Forcibly Kiss­es Woman Health Work­er in Bihar’s Jamui
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.