22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 11, 2024
December 10, 2024
December 10, 2024
December 10, 2024
December 9, 2024
December 9, 2024
December 9, 2024
December 9, 2024
December 9, 2024

അനില്‍ ആന്റണി ഡല്‍ഹിയിലെ സൂപ്പര്‍ ഡല്ലാളെന്നും, ഒന്നും, രണ്ടും യുപിഎ സര്‍ക്കാരുകളെ വിറ്റ് കാശാക്കിയെന്നും ഗുരുതര ആരോപണം

Janayugom Webdesk
തിരുവനന്തപുരം
April 10, 2024 10:55 am

പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനില്‍ ആന്റണിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ദല്ലാള്‍ നന്ദകുമാര്‍. സിബിഐ സ്റ്റാന്‍ഡിംങ് കോണ്‍സല്‍ നിയമനത്തിന് തന്റെ കൈയില്‍നിന്ന് അനില്‍ ആന്റണി 25ലക്ഷം കൈപറ്റിയെന്ന് നന്ദകുമാര്‍ ആരോപിച്ചു. ആരോപണം അനില്‍ ആന്റണി നിഷേധിച്ചതോടെ തെളിവുകള്‍ പുറത്തുവിടാന്‍ തയ്യാറാണെന്നും നന്ദകുമാര്‍ പറഞ്ഞു.അനിൽ ആന്റണി ഡൽഹിയിലെ സൂപ്പർ ഡല്ലാളാണ്.

ഡിഫൻസ് മിനിസ്റ്റർ പദവി, യുപിഎ ഒന്നും രണ്ടും സർക്കാരുകളെ വിറ്റ് കാശാക്കിയ ഒരു ഇടനിലക്കാരനാണ് അനിൽ ആന്റണി. തനിക്ക് പണം തിരിച്ച് നൽകാൻ പിജെ കുര്യനും പിടി തോമസും ഇടപ്പെട്ടിട്ടുണ്ട്. പിജെ കുര്യൻ ഇടനിലക്കാരനായി നിന്നാണ് തന്റെ പണം തിരിച്ചുതന്നത്. 2014 ൽ എൻഡിഎ സർക്കാർ വന്നപ്പോൾ സി​ബിഐക്ക് താൻ പരാതി നൽകാനിരുന്നതായിരുന്നു. കുര്യൻ തന്നെ തടഞ്ഞു. അന്ന് പണം തിരികെ ലഭിച്ചതുകൊണ്ടാണ് പരാതി നൽകാതിരുന്നത് നന്ദകുമാർ പറഞ്ഞു. പത്തനംതിട്ടയിൽ സ്വന്തം ചിലവിൽ സംവാദത്തിന് തയാറാണെന്നും അനിൽ ആന്റണി തയാറാണോയെന്നും നന്ദകുമാർ ചോദിച്ചു.

തനിക്ക് വിശ്വാസ്യത ഇല്ലെന്ന് പറഞ്ഞ അനിൽ ആന്റണി തന്നെ ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ടെന്ന് സമ്മതിച്ചു. വിശ്വാസ്യത ഇല്ലാത്ത തന്നെ എന്തിന് ബന്ധപ്പെട്ടുവെന്നും അദ്ദേഹം ചോദിച്ചു. ഇത്തവണ സ്ഥാനാർഥിയായിട്ടുള്ള ബി‍ജെപിയുടെ ഒരു തീപ്പൊരി നേതാവ് തന്റെ കൈയിൽ നിന്നും 10 ലക്ഷം രൂപ അക്കൗണ്ടിൽ വാങ്ങിയിട്ടുണ്ടെന്നും നന്ദകുമാർ ആരോപിച്ചു. ആരോപണം ഇങ്ങനെ: 2013 ഏപ്രിലിൽ ഡൽഹി അശോക ഹോട്ടലിൽവെച്ചാണ് പണം കൈമാറിയത്. സിബിഐ ഡയറക്ടറായിരുന്ന രഞ്ജിത്ത് സിൻഹയ്ക്ക് നൽകാനാണ് അനിലിന് പണം കൊടുത്തത്. നിയമനം ലഭിച്ചില്ല. പണം തിരികെനൽകാൻ അനിൽ തയ്യാറായില്ല. പി ജെ കുര്യനോട് കാര്യം പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. പി ടി തോമസ് ഇടപെട്ടിട്ടാണ് അഞ്ചുഗഡുക്കളായി പണം ലഭിച്ചത്. എൻഡിഎ മന്ത്രിസഭ വന്നപ്പോൾ, പരാതികൊടുക്കാൻ ശ്രമിച്ചപ്പോൾ പി ജെ കുര്യനാണ് പിന്തിരിപ്പിച്ചത്. രഞ്ജിത്ത് സിൻഹയുടെ നിയമനത്തിലും അനിൽ ആന്റണിക്ക് പങ്കുണ്ട്.

യുപിഎ സർക്കാരിന്റെ കാലത്ത് ഡൽഹിയിൽ, ഒബ്രോയ് ഹോട്ടൽ കേന്ദ്രീകരിച്ച് അറിയപ്പെടുന്ന ദല്ലാളായിരുന്നു അനിൽ. എ.കെ. ആന്റണിയുടെ ഔദ്യോഗിക വസതിയിലെ ഓഫീസിൽനിന്ന് ആയുധ ഡീലുകളുടെ രേഖകൾ ഉൾപ്പെടെ പുറത്തുവിട്ടു. ആന്റണിയുടെ വീട്ടിൽവെച്ചും അനിൽ ഇടപാടുകൾ നടത്തി. അന്വേഷണം തുടങ്ങിയപ്പോഴാണ് പിടിക്കപ്പെടാതിരിക്കാനായി ബിജെപിയിൽ ചേർന്നത്. പി ജെ കുര്യനും ഉമാ തോമസിനും ഇതെല്ലാം അറിയാം.

അനിൽ ഇതെല്ലാം നിഷേധിച്ചാൽ തെളിവുമായി സംവാദത്തിന് തയ്യാറാണ്. സിബിഐ ഡയറക്ടറുടെ ഔദ്യോഗിക വസതിയിൽ നിത്യസന്ദർശകനായിരുന്നു അനിൽ. സന്ദർശക പുസ്തകത്തിൽ അനിൽ എന്ന് ഒപ്പിടും. എന്നാൽ, ഈ ആരോപണം മുഴുവൻ അന്ന് അനിൽ അംബാനിയുടെ തലയിലായി. അനിൽ അംബാനി സിബിഐ ഡയറക്ടറെ കാണാൻ ഒരുതവണ ചെന്നശേഷം പിന്നീട് അംബാനിയുടെ ഒപ്പ് അതേപോലെ ഇട്ട് ഡയറക്ടറെ കണ്ടയാളാണ് അനിൽ.

Eng­lish Summary:
Seri­ous alle­ga­tions that Anil Antony is a super bro­ker in Del­hi and sold out the first and sec­ond UPA governments.

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.