23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 14, 2024
December 13, 2024
December 13, 2024
December 12, 2024
December 11, 2024
December 7, 2024
December 6, 2024
December 6, 2024
December 4, 2024
November 14, 2024

പൊന്നമ്പലമേട്ടിൽ പൂജ : പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

Janayugom Webdesk
കൊച്ചി
June 20, 2023 9:13 pm

ശബരിമല പൊന്നമ്പലമേട്ടില്‍ പൂജ നടത്തിയ കേസിലെ ഒന്നാംപ്രതി തമിഴ്‌നാട് സ്വദേശി നാരായണൻ സ്വാമി നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഗൗരവതരമായ കുറ്റമാണ് പ്രതി ചെയ്തതെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. പൊലീസും വനം വകുപ്പും കേസെടുത്തതോടെ ഒളിവിൽ പോയ നാരായണനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. വനംവകുപ്പിന്റെ പൂർണ നിയന്ത്രണത്തിലുള്ള സ്ഥലമാണ് പെരിയാർ ടൈഗർ റിസർവിന്റെ ഭാഗമായ പൊന്നമ്പലമേട്. ഇവിടെ മകരവിളക്ക് തെളിക്കുന്ന തറയിൽ വച്ചാണ് ഇയാൾ പൂജ ചെയ്തത്.

പൂജ നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. മുമ്പ് ശബരിമലയിൽ കീഴ്ശാന്തിയുടെ സഹായിയായി പ്രവർത്തിച്ചിരുന്നയാളാണ് നാരായണൻ. സംഭവത്തിന്റെ വീഡിയോ പ്രതികൾ തന്നെയാണ് പ്രചരിപ്പിച്ചത്. ഇതോടെ വനം വകുപ്പും പൊലീസും ഇവർക്കെതിരെ കേസെടുത്തു. ഇതിനിടെ സംഭവത്തിൽ ഹൈക്കോടതിയും സ്വമേധയാ കേസെടുത്തു. സർക്കാരിനോടും തിരുവിതാംകൂർ ദേവസ്വം ബോർഡിനോടും ദേവസ്വം ബെഞ്ച് വിശദീകരണവും തേടിയിരുന്നു.

ശബരിമല സ്പെഷൽ കമ്മീഷണർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. നാരായണൻ അടക്കം ഒൻപത് പേർക്കെതിരെയാണ് മൂഴിയാർ പൊലീസ് കേസെടുത്തത്. ഇടനിലക്കാരൻ ചന്ദ്രശേഖരൻ, വനം വികസന കോർപ്പറേഷൻ ജീവനക്കാരായ രാജേന്ദ്രൻ, സാബു എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. നിലവിൽ മൂഴിയാർ പൊലീസും പെരിയാർ ടൈഗർ റിസർവ് വെസ്റ്റ് ഡിവിഷൻ ഫോറസ്റ്റ് സ്റ്റേഷനുമാണു കേസ് അന്വേഷിക്കുന്നത്.

Eng­lish Sum­ma­ry: seri­ous offence’; Puja in Pon­nam­bal­amet: Accused’s antic­i­pa­to­ry bail appli­ca­tion rejected

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.