മൈത്രി ഒമാൻ കോർഡിനേഷൻ സമ്മേളനം സിപിഐ നേതാവ് സത്യൻ മൊകേരി ഉദ്ഘാടനം ചെയ്തു. ചുരുങ്ങിയ അവധി ദിവസങ്ങളിൽ നാട്ടിലേക്ക് വരുന്ന പ്രവാസികൾക്ക് സർക്കാർ ഓഫീസുകളിൽ നിന്ന് വേഗത്തിൽ സേവനങ്ങൾ ലഭ്യമാക്കാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സീസണുകളിൽ വിമാന കമ്പനികൾ പ്രവാസികളെ ചൂഷണം ചെയ്യുന്നത് തടയാൻ ഇടപെടണം എന്നും നാട്ടിൽ വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ കർശന നടപടി എടുക്കണം എന്നും സമ്മേളനം ആവശ്യപ്പെട്ടു.14 അംഗ കോർഡിനേഷൻ കമ്മിറ്റി നിലവിൽ വന്നു. സെക്രട്ടറിയായി ഷാജി കണിയാറാട്ടിലിനെയും അസിസ്റ്റന്റ് സെക്രട്ടറിയായി ബിനോയ് പ്രഭാകരനെയും സമ്മേളനം തെരഞ്ഞെടുത്തു. ഈ വർഷം ഒക്ടോബർ മാസത്തിൽ മൈത്രി ഒമാൻ ഒരു മെഗാ ഇവന്റ് സംഘടിപ്പിക്കുവാനും യോഗത്തിൽ തീരുമാനിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.