മഹാരാഷ്ട്രയിലെ മുതിര്‍ന്ന നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാവായ(എന്‍സിപി) ശരദ് പവാറിന് തിരിച്ചടി. ഏകദേശം എട്ടുമാസങ്ങള്‍ക്ക് മുമ്പ് പാര്‍ട്ടിയെ നെടുകെ പിളര്‍ന്ന് ഏകനാഥ് ഷിന്‍ഡെ ഭാഗത്തേയ്ക്ക് കുടിയേറിയ അജിത് പവാറിന്റേതാണ് യഥാര്‍ത്ഥ എന്‍സിപിയെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചു.
ശരദ് പവാറിന്റെ അനന്തിരവനും ഷിന്‍ഡെ മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയുമായ അജിത് പവാറിന് എന്‍സിപിയുടെ ചിഹ്നം ഉപയോഗിക്കാനും തെരഞ്ഞെടുപ്പ് കമ്മിഷന്‍ അനുമതി നല്‍കി.
നിയമസഭാ ഭൂരിപക്ഷം കണക്കാക്കിയതിന്റെ അടിസ്ഥാനത്തിലാണ് അജിത് പവാര്‍ പക്ഷമാണ് യഥാര്‍ത്ഥ എന്‍സിപി എന്ന നിഗമനത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ എത്തിച്ചേര്‍ന്നത്. സഭയിലെ 81 എന്‍സിപി എംഎല്‍എമാരില്‍ 51 പേരുടെയും പിന്തുണ അജിത്തിനായിരുന്നു. ഇനി പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നമായ ക്ലോക്കും അജിത് പവാര്‍ പക്ഷത്തിന് ഉപയോഗിക്കാം.
ഉടന്‍ നടക്കാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പക്ഷത്തിന് പേരും ചിഹ്നവും തീരുമാനിച്ച് നാളെ വൈകിട്ട് മൂന്നു മണിയ്ക്കുള്ളില്‍ അറിയിക്കാന്‍ ശരദ് പവാറിന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
English Summary: Set back to Sharad Pawar, NCP symbol and name to Ajith
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.