19 February 2026, Thursday

Related news

February 18, 2026
February 18, 2026
February 18, 2026
February 17, 2026
February 17, 2026
February 15, 2026
February 15, 2026
February 15, 2026
February 13, 2026
February 11, 2026

ബലോചിസ്ഥാനില്‍ ഒരു ദിവസം ഏഴ് സ്ഫോടനങ്ങള്‍

Janayugom Webdesk
കറാച്ചി
November 30, 2025 9:20 pm

പാകിസ്ഥാനിലെ ബലോചിസ്ഥാന്‍ പ്രവിശ്യയില്‍ ഒരു ദിവസത്തിനിടെ ഏഴ് സ്ഫോടനങ്ങള്‍. നിര്‍മ്മാണ കമ്പനിയിലെ രണ്ട് സുരക്ഷാ ജീവനക്കാര്‍ സ്ഫോടനങ്ങളില്‍ പരിക്കേറ്റു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ബലോചിസ്ഥാന്‍ തലസ്ഥാനമായ ക്വെറ്റയിലും ഡെറാ മുറാദ് ജമാലിയിലുമാണ് പൊട്ടിത്തെറിയുണ്ടായത്. ശനിയാഴ്ച വൈകിട്ടോടെ ക്വെറ്റയിലെ പൊലീസ് ചെക്ക്പോയിന്റിലാണ് ആദ്യത്തെ ഗ്രനേഡ് ആക്രമണമുണ്ടായത്. തീവ്രവാദ വിരുദ്ധവിഭാഗത്തിന്റെ വാഹനത്തിന് സമീപവും പൊട്ടിത്തെറിയുണ്ടായി. റെയില്‍വെ ട്രാക്കിലും പൊട്ടിത്തെറിയുണ്ടായി, ക്വെറ്റ സ്റ്റേഷന് സമീപമായിരുന്നു ഇത്. പട്രോളിങ് വാഹനത്തിന് നേരെയും ആക്രമണമുണ്ടായി.ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.