പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ നാമനിർദേശ പത്രികളുടെ സൂക്ഷ്മ പരിശോധനയിൽ ഏഴു സ്ഥാനാർത്ഥികളുടെ പത്രിക അംഗീകരിച്ചു. മൂന്നു പത്രികകൾ നിരസിച്ചു. ജെയ്ക് സി തോമസ്, ചാണ്ടി ഉമ്മൻ, ജി ലിജിൻ ലാൽ, സന്തോഷ് ജോസഫ്, ലൂക്ക് തോമസ്, ഷാജി, പി കെ ദേവദാസ് എന്നിവരുടെ പത്രികളാണ് സ്വീകരിച്ചത്. ഡോ. കെ. പദ്മരാജൻ, മഞ്ജു എസ് നായർ , റെജി സഖറിയ എന്നിവരുടെ പത്രികകൾ നിരസിച്ചു.
ഓഗസ്റ്റ് 21വരെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ അവസരമുണ്ടാകും. സെപ്റ്റംബര്‍ അഞ്ചിനാണ് വോട്ടെടുപ്പ്. സെപ്റ്റംബര്‍ എട്ടിന് വോട്ടെണ്ണും. പുതുപ്പള്ളി ഉള്‍പ്പെടെ ആറ് സംസ്ഥാനങ്ങളിലെ ഏഴ് നിയമസഭാ സീറ്റുകളിലേയ്ക്കാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഉമ്മന്‍ചാണ്ടിയുടെ മരണത്തെ തുടര്‍ന്നാണ് പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
English Sammury: Pudupalli; Nomination Papers of seven candidates were accepted
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.