
മധ്യ മുംബൈയിലെ മദൻപുരയിൽ ഒരു പാർപ്പിട കെട്ടിടത്തിന്റെ ഭാഗം തകർന്നു വീണ് ഏഴ് പേർക്ക് പരിക്കേറ്റു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാൻ അഗ്നിശമന സേനയുടെയും ദുരന്ത നിവാരണ സേനയുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ഊർജിതമായി തുടരുകയാണ്. നിരവധി പേർ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നതായി ആശങ്കയുണ്ട്.
കെട്ടിടം തകർന്നു എന്ന വിവരം ലഭിച്ച ഉടൻ തന്നെ അഗ്നിശമന സേന, പൊലീസ്, ദുരന്തനിവാരണ സേന എന്നിവർ സ്ഥലത്തെത്തി തിരച്ചിൽ തുടങ്ങി. പരിക്കേറ്റവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. മുംബൈയിൽ മുൻപും ശരിയായ അറ്റകുറ്റപ്പണികളുടെ അഭാവത്തിൽ കെട്ടിടം തകർന്നുവീണിട്ടുണ്ട്. മുംബൈ നഗരത്തിലെ നിരവധി കെട്ടിടങ്ങൾ അപകടാവസ്ഥയിലാണെന്ന് അധികൃതർ വർഷങ്ങളായി മുന്നറിയിപ്പ് നൽകാറുണ്ട്.
സാങ്കേതികമായും സാമ്പത്തികമായും ശക്തമായ നഗരസഭയായ ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ ഭാഗത്ത് നിന്ന് അപകടകരമായ കെട്ടിടങ്ങൾ ഒഴിപ്പിക്കുന്നതിലും പുനർനിർമ്മിക്കുന്നതിലും ഉണ്ടാകുന്ന അനാസ്ഥയാണ് ഓരോ വർഷവും നിരവധി പാവപ്പെട്ടവരുടെ ജീവനെടുക്കുന്നതെന്ന വിമർശനം ശക്തമാണ്. നഗരത്തിലെ തൊഴിലാളിവർഗ്ഗം തിങ്ങിപ്പാർക്കുന്ന ഇത്തരം പ്രദേശങ്ങളിലെ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി വൈകിപ്പിക്കുന്നതിന് പിന്നിൽ റിയൽ എസ്റ്റേറ്റ് മാഫിയയുടെ ഇടപെടലുകളുണ്ടെന്നും ആക്ഷേപമുയരുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.