17 December 2025, Wednesday

Related news

December 4, 2025
November 10, 2025
October 26, 2025
October 11, 2025
September 23, 2025
August 15, 2025
August 4, 2025
April 21, 2025
March 19, 2025
February 27, 2025

ജാര്‍ഖണ്ഡില്‍ പിക്കപ്പ് മറിഞ്ഞ് ഏഴ് തൊഴിലാളികള്‍ മരിച്ചു; എട്ട് പേര്‍ക്ക് പരിക്ക്

Janayugom Webdesk
റാഞ്ചി
January 12, 2023 7:37 pm

ജാര്‍ഖണ്ഡില്‍ നിയന്ത്രണം നഷ്ടപ്പെട്ട പിക്കപ്പ് മറിഞ്ഞ് ഏഴ് തൊഴിലാളികള്‍ മരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ സറൈകേല‑ഖര്‍സവന്‍ ജില്ലയില്‍ ആണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ എട്ട് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവസ്ഥലത്ത് എത്തിയ പൊലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

രാജ്നഗര്‍-ചൈബാസ റോഡില്‍ 30 തൊഴിലാളികളുമായെത്തിയ പിക്കപ്പ് ഖൈര്‍ബാനി ഗ്രാമത്തിന് സമീപമാണ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. സ്ത്രീകളുള്‍പ്പെടെ ഏഴ് തൊഴിലാളികള്‍ സംഭവസ്ഥലത്ത് മരിച്ചു. പന്ത്രണ്ടോളം തൊഴിലാളികള്‍ക്ക് അപകടത്തില്‍ പരിക്കേറ്റത്.അതേസമയം എട്ട് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. പരുക്കേറ്റവര്‍ രാജ്നഗര്‍ കമ്മ്യൂണിറ്റി സെന്ററില്‍ ചികിത്സയിലാണ്.

Eng­lish Summary:Seven labor­ers killed, eight injured after pick­up over­turns in Jharkhand
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.