24 December 2025, Wednesday

Related news

December 19, 2025
December 19, 2025
December 14, 2025
December 5, 2025
December 3, 2025
December 2, 2025
November 28, 2025
November 26, 2025
November 20, 2025
November 11, 2025

രാജ്യത്ത് ഏഴ് ലക്ഷം കിലോമീറ്റര്‍ റോഡ് സഞ്ചാര യോഗ്യമല്ല

Janayugom Webdesk
ന്യൂഡല്‍ഹി
December 26, 2023 11:04 pm

പ്രധാന മന്ത്രി ഗ്രാമ സഡക് യോജന (പിഎംജിഎസ്‌വൈ) പദ്ധതി പ്രകാരം നിര്‍മ്മിച്ച ഗ്രാമീണ റോഡുകള്‍ക്ക് ഗുണനിലവാരമില്ലെന്ന് പാര്‍ലമെന്ററി സമിതി. നിലവാരമില്ലത്ത നിര്‍മ്മാണ സാമഗ്രികളാണ് ഉപയോഗിച്ചതെന്ന് പാര്‍ലമെന്റില്‍ കഴിഞ്ഞ ദിവസം സമര്‍പ്പിച്ച ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. റോഡ് നിര്‍മ്മാണത്തില്‍ ഗുണനിലവാരം ഉറപ്പാക്കുന്നതിന് ഗ്രാമീണ വികസന മന്ത്രാലയം ശുഷ്കാന്തി കാട്ടണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. 

2000 ല്‍ പദ്ധതി ആരംഭിച്ചശേഷം നിര്‍മ്മിച്ച ഏഴ് ലക്ഷം കിലോമീറ്റര്‍ റോഡും സഞ്ചാര യോഗ്യമല്ല. ഗ്രാമങ്ങളെ തമ്മില്‍ ബന്ധിപ്പിക്കാന്‍ വേണ്ടി ആരംഭിച്ച പദ്ധതിയില്‍ ഗ്രാമീണ വികസന മന്ത്രാലയം വരുത്തിയ വീഴ്ചയാണ് റോഡുകളുടെ ശോചനീയവസ്ഥക്ക് ഇടവരുത്തിയത്. നിര്‍മ്മാണ വേളയില്‍ പരിശോധന നടത്തിയെന്ന മന്ത്രാലയത്തിന്റെ വാദം തള്ളിയ പാര്‍ലമെന്ററി സമിതി വിഷയത്തില്‍ അടിയന്തര പ്രധാന്യം നല്‍കണമെന്നും ശുപാര്‍ശ ചെയ്തു. ഡിഎംകെ അംഗം കനിമൊഴി അധ്യക്ഷയായ സമിതിയാണ് റോഡ് നിര്‍മ്മാണത്തിലെ ഗുണനിലവാരമില്ലായ്മ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. പദ്ധതിയെക്കുറിച്ചുള്ള യഥാര്‍ത്ഥ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട സമിതി, മന്ത്രാലയത്തിന്റെ വീഴ്ചയാണ് റോഡ് നിര്‍മ്മാണത്തിലെ അപാകതയ്ക്ക് കാരണമെന്നും ചൂണ്ടിക്കാട്ടുന്നു. നിര്‍മ്മാണ വേളയില്‍ കാട്ടുന്ന ഉദാസീനതയാണ് അഴിമതിക്കു് ഇടവരുത്തുന്നത്. കൃത്യമായ സമയക്രമം പാലിച്ചുള്ള പരിശോധനയില്‍ മന്ത്രാലയം ഉദ്യോഗസ്ഥര്‍ കടുത്ത അനാസ്ഥയാണ് വരുത്തിയിരിക്കുന്നത്. 

ഗ്രാമങ്ങളുടെ വികസനത്തിനുള്ള റോഡ് നിര്‍മ്മാണത്തില്‍ ഉദാസീനത കാട്ടുന്ന നടപടി അംഗീകരിക്കാന്‍ സാധിക്കില്ല. കരാര്‍ നല്‍കുന്ന സമയം മുതല്‍ കൃത്യമായ പരിശോധന ആവശ്യമുള്ള പദ്ധതിയില്‍ 10 വര്‍ഷം ആയുസ് വ്യവസ്ഥ ചെയ്താണ് റോഡുകള്‍ നിര്‍മ്മിച്ചത്. എന്നാല്‍ ഏറ്റവും ഗുണംകുറഞ്ഞ സാമഗ്രഹികളാണ് നിര്‍മ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഇതിന്റെ ഫലമായി പാതകള്‍ സഞ്ചാരയോഗ്യമല്ലാതായി. കാലവസ്ഥയെയും മറ്റ് പ്രകൃതി ദുരന്തങ്ങളെയും പ്രതിരോധിക്കാനുള്ള ശേഷി റോഡുകള്‍ക്കില്ല. ഇതു സംബന്ധിച്ച് കഴി‍ഞ്ഞ ജൂലൈ മാസം പാര്‍ലമെന്ററി സമിതി നിര്‍ദേശിച്ച വിഷയങ്ങള്‍ പരിഗണിക്കുന്നതില്‍ ഗ്രാമീണ വികസന മന്ത്രാലയം ജാഗ്രത പുലര്‍ത്തിയില്ലെന്നും സമിതി കുറ്റപ്പെടുത്തി. 

Eng­lish Summary;Seven lakh kilo­me­ters of roads in the coun­try are not suit­able for travel
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 23, 2025
December 23, 2025
December 23, 2025
December 23, 2025
December 23, 2025
December 23, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.