11 December 2025, Thursday

Related news

December 3, 2025
November 19, 2025
October 29, 2025
September 27, 2025
September 20, 2025
September 12, 2025
June 8, 2025
June 1, 2025
May 23, 2025
May 14, 2025

ആന്ധ്രാപ്രദേശില്‍ ഏഴ് മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു

മധ്യപ്രദേശിലും ഏറ്റുമുട്ടല്‍
Janayugom Webdesk
അമരാവതി
November 19, 2025 11:03 pm

ആന്ധ്രാപ്രദേശിലെ കിഴക്കൻ ഗോദാവരി ജില്ലയിലെ മരേഡുമില്ലി പ്രദേശത്ത് സുരക്ഷാ സേന ഏഴ് മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിൽ വധിച്ചു. മരിച്ചവരെല്ലാം ഛത്തീസ്‌ഗഢിൽ നിന്നുള്ളവരാണെന്നും ഉന്നത മാവോയിസ്റ്റ് നേതാവ് ദേവ്‌ജിയും ഉൾപ്പെടുന്നതായും സൂചനയുണ്ട്. നേരത്തെ ദേവ്ജിയെ സുരക്ഷാസേന പിടികൂടിയതായി വാര്‍ത്തകളുണ്ടായിരുന്നു. കൊല്ലപ്പെട്ട മാവോയിസ്റ്റുകളിൽ നിന്ന് ആയുധങ്ങളും സ്ഫോടകവസ്‌തുക്കളും പിടിച്ചെടുത്തതായി സംസ്ഥാന പൊലീസ് അറിയിച്ചു. കഴിഞ്ഞദിവസം ഉന്നത കമാന്‍ഡര്‍ മാധവി ഹിദ്‌മയടക്കം ആറ് പേര്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചിരുന്നു. എൻ‌ടി‌ആർ, കൃഷ്‌ണ, ഏലൂരു, കാക്കിനട, കൊണസീമ ജില്ലകളിൽ നിന്ന് 50 പേരെ അറസ്റ്റ് ചെയ്‌തതായും ഡിജിപി മഹേഷ്‌ ചന്ദ്ര പറഞ്ഞു. 

മധ്യപ്രദേശില്‍ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ ഹോക്ക് ഫോഴ്സ് ഇന്‍സ്‌പെക്ടര്‍ വീരമൃത്യു വരിച്ചു. 40കാരനായ ആശിഷ് ശര്‍മ്മയാണ് മരിച്ചത്. മധ്യപ്രദേശ്-ഛത്തീസ്ഗഢ്-മഹാരാഷ്ട്ര അതിര്‍ത്തിയിലെ വനത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. ഛത്തീസ്ഗഢ്, മഹാരാഷ്ട്ര പൊലീസിന്റെ സംയുക്ത സംഘത്തെ നയിക്കുന്നതിനിടെ തുടയിലും വയറിലും വെടിയേല്‍ക്കുകയായിരുന്നു. വനമേഖലയില്‍ വലിയ മാവോയിസ്റ്റ് സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധനയ്ക്ക് എത്തിയത്. ഗുരുതര പരിക്കേറ്റ ആശിഷ് ശര്‍മ്മയെ ഛത്തീസ്ഗഢിലെ രാജ്‌നന്ദ്ഗാവ് ജില്ലയിലെ ഡോണ്‍ഗര്‍ഗഡ് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് സ്‌പെഷ്യല്‍ ഡിജി പങ്കജ് ശ്രീവാസ്തവ പറഞ്ഞു.

Kerala State - Students Savings Scheme

TOP NEWS

December 10, 2025
December 10, 2025
December 10, 2025
December 10, 2025
December 10, 2025
December 9, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.