തെലങ്കാനയിലെ മുളുഗു ജില്ലയിൽ പൊലീസ് ഏഴ് മാവോയിസ്റ്റുകളെ വധിച്ചു. മാവോയിസ്റ്റ് യെല്ലാണ്ടു-നർസാംപേട്ട് ഏരിയാ കമ്മിറ്റി കമാൻഡർ ബദ്രു എന്ന പപ്പണ്ണയടക്കമുള്ളവരാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.
എടൂർനഗരം വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. മാവോയിസ്റ്റുകൾ ഒളിച്ചിരുപ്പുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ തെലങ്കാന പൊലീസ് മേഖലയിൽ തിരച്ചിൽ നടത്തുന്നതിനിടെ ഏറ്റുമുട്ടൽ ഉണ്ടാവുകയായിരുന്നു. എകെ 47 തോക്കുകളും സ്ഫോടക വസ്തുക്കളും അടക്കം വൻ ആയുധശേഖരവും പിടികൂടിയതായി പൊലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.