17 January 2026, Saturday

മകനെ കൊന്നതിന്റെ പക, കുഞ്ഞുങ്ങളെ ഉള്‍പ്പെടെ ഏഴുപേരെ കൊന്ന് പുഴയിൽത്തള്ളി: 5 പേർ അറസ്റ്റിൽ

Janayugom Webdesk
പൂനെ
January 25, 2023 9:11 pm

മഹാരാഷ്ട്രയിലെ പൂനെയിൽ ഒരുകുടുബത്തിലെ ഏഴുപേരെ കൊലപ്പെടുത്തിയ നിലയില്‍. സംഭവത്തില്‍ അഞ്ചു പേരെ അറസ്റ്റ് ചെയ്തു. മോഹൻ പവാർ (45), ഭാര്യ സംഗീത മോഹൻ (40), മകൾ റാണി ഫുൽവാരെ (24), മരുമകൻ ശ്യാം ഫുൽവാരെ (28), ഇവരുടെ മൂന്ന് വയസിനും ഏഴ് വയസിനും ഇടയിലുള്ള മൂന്ന് കുട്ടികൾ എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതികള്‍ ഇവരുടെ ബന്ധുക്കളാണ്. കൊല്ലപ്പെട്ട മോഹൻ പവാറിന്റെ ബന്ധുക്കളും സഹോദരങ്ങളുമായ അശോക് കല്യാൺ പവാർ, ശ്യാം കല്യാൺ പവാർ, ശങ്കർ കല്യാൺ പവാർ, പ്രകാശ് കല്യാൺ പവാർ, കാന്താഭായ് സർജെറൊ ജാധവ് എന്നിവരാണ് അറസ്റ്റിലായത്.

പ്രതികളിൽ ഒരാളായ അശോക് പവാറിന്റെ മകൻ ധനഞ്ജയ് പവാർ കുറച്ചു മാസങ്ങൾക്ക് മുമ്പ് അപകടത്തിൽ മരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കേസ് നിലവിലുണ്ട്. ധനഞ്ജയിയുടെ മരണത്തിന് കാരണം മോഹന്റെ മകനാണെന്ന് ആരോപണമുയർന്നിരുന്നു. മകന്റെ മരണത്തിന് പ്രതികാരമെന്നോണമാണ് ഏഴ് പേരെയും കൊലപ്പെടുത്തിയതെന്ന് പൂണെ റൂറൽ എസ് പി അങ്കിത് ഗോയൽ പറഞ്ഞു.

Eng­lish Sum­ma­ry: Sev­en-mem­ber fam­i­ly found dead in Bhi­ma riv­er was mur­dered, 5 rel­a­tives held
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.