5 March 2026, Thursday

Related news

March 5, 2026
March 5, 2026
March 5, 2026
March 3, 2026
March 2, 2026
February 28, 2026
February 28, 2026
February 28, 2026
February 26, 2026
February 26, 2026

രാജസ്ഥാനിൽ ബസും വാനും കൂട്ടിയിടിച്ചു; ഒരു കുടുംബത്തിലെ ഏഴ് പേർ മരിച്ചു

Janayugom Webdesk
ജയ്പൂര്‍
August 13, 2023 3:34 pm

രാജസ്ഥാനിൽ ബസും വാനും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ ഏഴ് പേർ മരിച്ചു. ദീദ്വാന‑കുചമാനിലെ ബന്താഡിയ്‌ക്ക് സമീപം ശനിയാഴ്ച രാത്രിയോടെയാണ് അപകടം. ഒരു കുട്ടിയുൾപ്പെടെ പരുക്കേറ്റ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണ്.

സിക്കാറിൽ നിന്നും വന്ന വാൻ ബന്താഡിയ്‌ക്ക് സമീപം റോഡിലെ വളവിൽ വെച്ച് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ വാനിലുണ്ടായിരുന്ന ഏഴ് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി പൊലീസ് അറിയിച്ചു. ഒൻപത് പേരാണ് കാറിൽ ഉണ്ടായിരുന്നത്.

Eng­lish sum­ma­ry; Sev­en mem­bers of a fam­i­ly were killed in a bus-van col­li­sion in Rajasthan

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.