14 January 2025, Tuesday
KSFE Galaxy Chits Banner 2

Related news

January 12, 2025
January 11, 2025
January 11, 2025
January 10, 2025
January 9, 2025
January 8, 2025
January 6, 2025
January 6, 2025
January 5, 2025
January 4, 2025

ലോറന്‍സ് ബിഷ്ണോയി സംഘത്തിലെ ഏഴുപേര്‍ അറസ്റ്റില്‍

അന്‍മോല്‍ ബിഷ്ണോയിയുടെ വിവരം നല്‍കിയാല്‍ 10 ലക്ഷം
Janayugom Webdesk
ന്യൂഡല്‍ഹി
October 25, 2024 9:53 pm

ലോറന്‍സ് ബിഷ്ണോയ് സംഘത്തെ പൂട്ടാന്‍ രാജ്യം മുഴുവന്‍ വല വിരിച്ച് അന്വേഷണ സംഘങ്ങള്‍. ലോറന്‍സ് ബിഷ്ണോയ് സംഘത്തിലെ ഏഴുപേരെ ഡല്‍ഹി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് അറസ്റ്റ് ചെയ്തു. 

പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് പ്രതികള്‍ പൊലീസ് പിടിയിലായത്. ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിലടക്കം പങ്കുള്ളവരാണ് പിടിയിലായതെന്ന് ഡല്‍ഹി പൊലീസ് പറയുന്നു. കൊലപാതകത്തിന്റെ പ്രധാന സുത്രധാരന്‍ ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരന്‍ അന്‍മോല്‍ ബിഷ്ണോയിയാണെന്ന് തിരിച്ചറിഞ്ഞ എന്‍ഐഎ ഇയാളെക്കുറിച്ച് വിവരം നല്‍കുന്ന ആളുകള്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. 

എന്‍ഐഎ 2022 ല്‍ രജിസ്റ്റര്‍ ചെയ്ത രണ്ടു കേസുകളില്‍ പ്രതിയാണ് അന്‍മോല്‍. വ്യാജ പാസ്‌പോര്‍ട്ടില്‍ രാജ്യത്തു നിന്നും കടന്ന അന്‍മോലിനെ, കഴിഞ്ഞ വര്‍ഷം കെനിയയിലും ഈ വര്‍ഷം കാനഡയിലും കണ്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ വസതിക്ക് മുന്നിലുണ്ടായ വെടിവയ്പ്പ് കേസില്‍ അന്‍മോല്‍ ബിഷ്‌ണോയിക്കെതിരെ മുംബൈ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വെടിവയ്പ്പിന്റെ ഉത്തരവാദിത്തം അന്‍മോല്‍ ബിഷ്‌ണോയ് ഏറ്റെടുത്തിരുന്നു. പഞ്ചാബി ഗായകന്‍ സിദ്ധുമൂസെ വാലെയുടെ കൊലപാതകത്തിലും അന്‍മോല്‍ ബിഷ്‌ണോയിക്ക് പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.