23 December 2024, Monday
KSFE Galaxy Chits Banner 2

തലശ്ശേരി കോടതിയില്‍ ഏഴ് പേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു

Janayugom Webdesk
കണ്ണൂര്‍
November 5, 2023 1:17 pm

തലശ്ശേരി കോടതിയില്‍ പുതുതായി ഏഴ് പേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു. അതേസമയം ആശങ്കപ്പെണ്ടേ സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. തലശ്ശേരി കോടതിയിലെ ജഡ്ജിമാര്‍ക്കും ജീവനക്കാര്‍ക്കും അഭിഭാഷകര്‍ക്കും ഉള്‍പ്പെടെ നൂറിലധികം പേര്‍ക്കായിരുന്നു രോഗലക്ഷണങ്ങള്‍.

ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പത്ത് സാമ്പിളുകളില്‍ ഒന്നിലാണ് ആദ്യം സിക്ക വൈറസ് സ്ഥിരീകരിച്ചത്. പിന്നാലെ സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലാബില്‍ പരിശോധിച്ച 13 സാമ്പിളുകളില്‍ ഏഴിലും സിക്ക വൈറസ് സ്ഥിരീകരിച്ചു. സിക്ക സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൊതുക് നശീകരണം ഉള്‍പ്പെടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി.

Eng­lish Sum­ma­ry: Sev­en more peo­ple have been diag­nosed with Zika virus in Tha­lassery court
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.