
അച്ഛന്റെ സഹോദരനെ ഒരു സംഘം വീടുകയറി ആക്രമക്കുന്നതറിഞ്ഞ് രക്ഷിക്കാനെതിത്യ യുവാവിനെ കൊലപ്പെടുത്തിയ സംഭവ്തില്‍ ഏഴുപേര്‍ അറസ്റ്റില്‍യ. കേരളപുരം ഗവ ഹൈസ്ക്കൂളിനു പുറകുവശം മുണ്ടന്‍ചിറ മാടന്‍കാവിനു സമീപം ജിതേഷ് ഭവനത്തില്‍ സജീവിന്റെയും, ഷീലയുടെയും മകന്‍ സജിത്താണ് കൊല്ലപ്പെട്ടത് . അദ്ദേഹത്തിന് 27വയസാണ് .സംഭവത്തിൽ നെടുമ്പന ആയുർവേദ ആശുപത്രിക്കടുത്ത് അനുജാഭവനിൽ അനന്തു ആനന്ദൻ (29), വർക്കല പനയറ സനോജ്ഭവനിൽ പ്രസാദ് (46), നെടുമ്പന ആയുർവേദ ആശുപത്രിക്കടുത്ത് സുരാജ്ഭവനിൽ സുനിൽരാജ് (38), നെടുമ്പന ഇടപ്പനയം നൈജുഭവനിൽ ഷൈജു (40), ഇടപ്പനയം ബിബി സദനത്തിൽ ബൈജു (42), ഇടപ്പനയം അതുൽനിവാസിൽ അതുൽ രാമചന്ദ്രൻ (27), സഹോദരൻ അഖിൽ രാമചന്ദ്രൻ (24) എന്നിവരാണ് അറസ്റ്റിലായത്.
കണ്ടാലറിയാവുന്ന ഒരാൾകൂടി പ്രതിയാണ്. സജിത്തിന്റെ സഹോദരൻ സുജിത്ത് (19), അയൽവാസി അശ്വിൻ എന്നിവർക്ക് സംഘർഷത്തിൽ ഗുരുതരമായ പരിക്കേറ്റു. ശനിയാഴ്ച അർധരാത്രിയോടെയായിരുന്നു സംഭവം. സജിത്തും സഹോദരനും അച്ഛന്റെ സഹോദരൻ പവിത്രന്റെ നെടുമ്പന ഇടപ്പനയം ശ്രീവള്ളിയിൽ വീട്ടിലെത്തിയതായിരുന്നു. അയൽവാസിയായ ഷൈജുവുമായി തർക്കം നടക്കുന്നതറിഞ്ഞാണ് ഇവർ കേരളപുരത്തുനിന്ന് ഇവിടെയെത്തിയത്. പ്രതികൾ സംഘർഷമുണ്ടാക്കിയപ്പോൾ പവിത്രൻ രക്ഷതേടി പൊലീസിൽ അറിയിച്ചു. കണ്ണനല്ലൂർ പൊലീസ് എത്തി ഇരുകൂട്ടരെയും താക്കീതുചെയ്ത് മടങ്ങിയശേഷമാണ് കൊലപാതകം നടന്നത്. പൊലീസിന്റെ നിർദേശപ്രകാരം സജിത്തും സഹോദരനും മടങ്ങിപ്പോകാനായി റോഡിലേക്കിറങ്ങുമ്പോഴാണ് പ്രതികൾ ഇവരെ ആക്രമിച്ചത്. വീടിനു സമീപം വടക്കടത്ത് ഏലാ-ചങ്ങാതിമുക്ക് റോഡിൽ ഇവരെ തടഞ്ഞശേഷം വെട്ടിയും കുത്തിയും പരിക്കേൽപ്പിച്ചു. പൊലീസിനെ വിളിച്ചുവരുത്തിയതായിരുന്നു ആക്രമണത്തിനു പ്രകോപനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.