19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

October 18, 2024
October 12, 2024
August 7, 2024
July 1, 2024
May 21, 2024
May 19, 2024
April 29, 2024
April 2, 2024
April 1, 2024
February 28, 2024

വിനോദ സഞ്ചാര ബോട്ടുകള്‍ക്കുമുകളില്‍ പാറ വീണ് ഏഴ് പേര്‍ മരിച്ചു

Janayugom Webdesk
റിയോ ഡി ഷാനെയ്റോ
January 9, 2022 9:37 am

വിനോദസഞ്ചാരികള്‍ യാത്രചെയ്ത ബോട്ടുകള്‍ക്ക് മുകളിലേക്ക് പാറ വീണ് ഏഴ് മരണം. ബ്രസീലിലാണ് സംഭവം. 20 പേരെ കാണാതായി. 32 പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. കാപ്പിറ്റോലിയോ മേഖലയിലെ വിനോദസഞ്ചാര കേന്ദ്രമായ ഫര്‍ണാസ് തടാകത്തിലാണ് ബോട്ടുകള്‍ക്ക് മുകളിലേക്ക് പാറ അടര്‍ന്ന് വീണത്. പരിക്കേറ്റവരില്‍ ഒന്‍പത് പേരുടെ ആരോഗ്യനില ഗുരുതരമാണ്. സുരക്ഷാകാരണങ്ങളാല്‍ ശനിയാഴ്ച രാത്രി നിര്‍ത്തിവച്ച തെരച്ചില്‍ ഇന്ന് പുനരാരംഭിച്ചു.

Eng­lish Sum­ma­ry: Sev­en peo­ple were killed when a rock fell on a tourist boat

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.