
ആന്ധ്രപ്രദേശിലെ അന്നാമായ ജില്ലയിൽ ഏഴ് വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ചയാണ് കുട്ടിയെ കാണാതായത്. കുട്ടിയുടെ മൃതദേഹമാണ് ഡ്രമ്മിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. പ്രാദേശിക കൈത്തറിതൊഴിലാളിയുടെ മകളാണ് കൊല്ലപ്പെട്ടത്. കുട്ടിയെ കാണാതായത് മുതൽ പൊലിസ് അന്വേഷണം ആരംഭിച്ചിരുന്നു. സി.സി.ടി.വി ദൃശ‍്യങ്ങളിൽ നിന്ന് ലഭിച്ച വിവരങ്ങൾ പ്രകാരം പ്രതിയെ പൊലിസ് തിരിച്ചറിഞ്ഞിരുന്നു. നിലവിൽ കസ്റ്റഡിയിലുള്ള പ്രതിയുടെ ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷം കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് പൊലിസ് വൃത്തങ്ങൾ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.