16 February 2026, Monday

Related news

February 16, 2026
February 16, 2026
February 16, 2026
February 16, 2026
February 15, 2026
February 14, 2026
February 14, 2026
February 13, 2026
February 13, 2026
February 13, 2026

പത്തനംതിട്ടയില്‍ പതിനേഴ് കാരി പ്രസവിച്ച സംഭവം; 21 കാരനും പെണ്‍കുട്ടിയുടെ അമ്മയും അറസ്റ്റില്‍

Janayugom Webdesk
പത്തനംതിട്ട
December 7, 2024 6:03 pm

അടൂര്‍ ഏനാത്ത് 17 വയസുകാരി പ്രസവിച്ച സംഭവത്തില്‍ പെണ്‍കുട്ടിക്കൊപ്പം താമസിച്ചിരുന്ന 21 കാരന്‍ അറസ്റ്റിലായി. ആദിത്യന്‍ എന്നയാളെയാണ് പൊലീസ് പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തത്. ഏറെ നാളായി പെണ്‍കുട്ടിയും ആദിത്യനും ഒരുമിച്ചായിരുന്നു താമസം. കുട്ടിയുടെ അമ്മയുടെയും കുടുംബാംഗങ്ങളുടെയും അറിവോടെയായിരുന്നു ഇരുവരും ഒന്നിച്ച് താമസിച്ചത്. അത്കൊണ്ട് തന്നെ പെണ്‍കുട്ടിയുടെ അമ്മയും കേസില്‍ അറസ്റ്റിലായി. ഇരുവരും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്ന് ബന്ധുവാണ് പൊലീസില്‍ പരാതി നല്‍കിയത്.

8 മാസം പ്രായമായ കുട്ടിയാണ് ഇവര്‍ക്കുള്ളത്. നിലവില്‍ പെണ്‍കുട്ടിക്കും കുഞ്ഞിനും മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല. ഇരുവരേയും മഹിളാ മന്ദിരത്തിലേക്ക് മാറ്റാനാണ് സാധ്യത. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.