
കോട്ടയം ജില്ലാ ആശുപത്രിയില്‍ പതിനേഴുകാരി പ്രസവിച്ചു. കടുവാക്കുളം സ്വദേശിനിയായ പെണ്‍കുട്ടിയാണ് പ്രസവിച്ചത്. പ്രസവശേഷം അമിത രക്തസ്രാവം ഉണ്ടായതിനാല്‍ നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് പെണ്‍കുട്ടി.
മാസങ്ങള്‍ക്ക് മുന്‍പ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം സ്ക്കൂള്‍ അധികൃതരെ വീട്ടുകാരെ അറിയിച്ചിരുന്നു. തുടര്‍ന്ന് അമ്മ കുട്ടിയെ വയനാട്ടിലുള്ള ബന്ധുവിന്‍റെ വീട്ടിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് തിരിച്ച് കോട്ടയത്തെ വീട്ടിലെത്തിയ പെണ്‍കുട്ടിയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടത്തിനെത്തുടര്‍ന്ന് നാട്ടുകാരും ആരോഗ്യപ്രവര്‍ത്തകരും ചേര്‍ന്നാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.
പെണ്‍കുട്ടി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായതിനാല്‍ മൊഴി എടുക്കാന്‍ കഴിഞ്ഞിട്ടില്ല. അമ്മയുടെയും അടുത്ത ബന്ധുക്കളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.