
മധ്യപ്രദേശില്‍ അഞ്ച് വയസ്സുകാരി അതിദാരുണമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ 17 കാരന്‍ അറസ്റ്റില്‍. ശിവപുരി സ്വദേശിയായ കുട്ടിയെ് കാണാതായി ഏകദേശം രണ്ട് മണിക്കൂറിന് ശേഷം അയല്‍പക്കത്തുള്ള വീടിന്റെ ടെറസില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. മദ്യപിച്ചിരുന്ന പ്രതി കുട്ടിയുടെ തല ചുമരില്‍ പലതവണ ഇടിച്ച ശേഷം ക്രൂരമായി മര്‍ദ്ദിച്ചതായി പോലീസ് പറഞ്ഞു. തലയ്ക്ക് പരിക്കേറ്റതിന് പുറമെ, കുട്ടിയുടെ ശരീരത്തിലും സ്വകാര്യ ഭാഗങ്ങളിലും നിരവധി മുറിവുകളും പോറലുകളും കടിയേറ്റ പാടുകളും ഉണ്ടായിരുന്നു. സ്വകാര്യ ഭാഗങ്ങളില്‍ 28 തുന്നലുകള്‍ വേണ്ടിവന്നു. രണ്ട് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷവും കുട്ടി ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.