22 January 2026, Thursday

Related news

January 6, 2026
December 31, 2025
December 31, 2025
December 28, 2025
December 22, 2025
November 24, 2025
November 23, 2025
October 5, 2025
October 5, 2025
August 18, 2025

ഉത്തരാഖണ്ഡിലെ അല്‍മോറയില്‍ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് നിരവധിപേര്‍ മരിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
November 4, 2024 1:42 pm

ഉത്തരാാഖണ്ഡിലെ അല്‍മോറയില്‍ ബസ് മലയിടുക്കിലേക്ക് മറിഞ്ഞതിനെത്തുന്നുണ്ടായ അപകടത്തില്‍ നിരവധിപേര്‍ മരിച്ചു .ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ട്.ബസില്‍ മുപ്പത്തിയഞ്ചോളം യാത്രക്കാര്‍ ഉണ്ടായിരുന്നതായി അധികൃതര്‍ പറയുന്നു.

ദേശീയ ദുരന്ത നിവാരണ സേനയും (എൻഡിആർഎഫ്) സംസ്ഥാന ദുരന്ത നിവാരണ സേനയും (എസ്ഡിആർഎഫ്) പൊലീസും അപകട സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് അൽമോറ പൊലീസ് സൂപ്രണ്ട് ദേവേന്ദ്ര പിഞ്ച പറഞ്ഞു.ബസിൽ നിന്ന് തെറിച്ചുവീണ യാത്രക്കാരാണ് അപകട വിവരം അധികൃതരെ അറിയിച്ചത്.

രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പറഞ്ഞു.ഗുരുതരമായി പരിക്കേറ്റ യാത്രക്കാരെ ആവശ്യമെങ്കിൽ എയർലിഫ്റ്റ് ചെയ്യാനുള്ള നിർദ്ദേശങ്ങളും നൽകിയിട്ടുള്ളതായി മുഖ്യമന്ത്രി പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതവും നഷ്ടപരിഹാരം പ്രഖ്യാപിച്ചു. 

Sev­er­al peo­ple died after a bus fell into a ravine in Uttarakhand’s Almora

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.