22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 21, 2024
December 20, 2024
December 19, 2024
December 18, 2024
December 18, 2024
December 18, 2024
December 17, 2024
December 16, 2024

കുന്നംകുളത്ത് കെഎസ്‌ആർടിസി ബസ്സും ടോറസ്സും കൂട്ടിയിടിച്ചു നിരവധിപേര്‍ക്ക് പരിക്ക്

Janayugom Webdesk
തൃശൂര്‍
May 10, 2024 10:12 am

തൃശൂര്‍ കുന്നംകുളത്ത് ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു.
പുലർച്ചെ നാല്‌ മണിയോടെയാണ് അപകടമുണ്ടായത്. ഗുരുവായൂരിൽ നിന്ന് കുന്നംകുളം ഭാഗത്തേക്ക്‌ വന്നിരുന്ന കെ എസ്‌ ആർ ടി സി ബസ്സ്‌ എതിരെ വന്നിരുന്ന ടോറസ്സിൽ ഇടിച്ച്‌ കയറുകയായിരുന്നു. ഒന്നര മണിക്കൂറോളം പ്രയത്നിച്ചാണ്‌ ടോറസ്സ്‌ ഡ്രൈവറെ ക്യാബിൻ വെട്ടിപ്പൊളിച്ച്‌ പുറത്തെത്തിക്കാനായത്‌.

ബസ്സിലുണ്ടായിരുന്ന നിരവധി പേർക്ക്‌ പരിക്കേറ്റിട്ടുണ്ട്‌. കെഎസ്‌ആർടിസി ബസ്സ്‌ ഡ്രൈവർ ഉറങ്ങിപ്പോയതാണ്‌ അപകട കാരണം എന്നാണ്‌ പ്രാഥമിക വിവരം. പതിനഞ്ചോളം പേർക്ക്‌ ഗുരുതര പരിക്കേറ്റു.‌ ബസ്സിലെ രണ്ട്‌ യാത്രികർക്കും ടോറസ്സ്‌ ഡ്രൈവർക്കും ഗുരുതര പരിക്കേറ്റു. പരിക്കേറ്റവരെ കുന്നംകുളം താലൂക്ക്‌ ആശുപത്രിയിലും സ്വകാര്യാശുപത്രികളിലും പ്രവേശിപ്പിച്ചു. 

Eng­lish Sum­ma­ry: Sev­er­al peo­ple were injured in a col­li­sion between a KSRTC bus and a torus in Kunnamkulam

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.