21 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 15, 2024
December 13, 2024
December 9, 2024
December 4, 2024
November 28, 2024
November 27, 2024
November 26, 2024
November 25, 2024
November 23, 2024
November 20, 2024

ഡല്‍ഹിയിലെ കടുത്ത വായു മലിനീകരണം; ഉദ്യോഗസ്ഥര്‍ വീട്ടിലിരുന്നു ജോലി ചെയ്യണം

Janayugom Webdesk
ന്യൂഡല്‍ഹി
November 20, 2024 11:03 am

ഡൽഹിയിലെ കടുത്ത വായു മലിനീകരണം കണക്കിലെടുത്ത് സർക്കാർ ഉദ്യോ​ഗസ്ഥർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാം. 50 ശതമാനം ജീവനക്കാരും വീട്ടിലിരുന്ന് ജോലി ചെയ്യും. ഇത് നടപ്പാക്കുന്നതിനായി ഉദ്യോഗസ്ഥരുമായി ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് സെക്രട്ടറിയേറ്റിൽ യോഗം ചേരുമെന്ന് ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് അറിയിച്ചു.

ഡൽഹി-എൻസിആറിലെ വായു മലിനീകരണത്തിന്റെ അളവ് അതീവ ​ഗുരുതരമായ രീതിയിലാണ്. പല മേഖലകളിലും എയർ ക്വാളിറ്റി ഇൻഡക്സ് (എക്യുഐ) സ്ഥിരമായി 450‑ന് മുകളിലാണ്.ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാനിന്റെ നാലാം ഘട്ടം സംസ്ഥാനത്ത് നടപ്പിലാക്കി വരികയാണ്.കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്‌(സിപിസിബി) രേഖ പ്രകാരം ഇന്ത്യാ ഗേറ്റ്‌, ആർ കെ പുരം, മന്ദിർ മാർഗ്‌, ദ്വാരക സെക്ടർ എട്ട്‌ തുടങ്ങിയ മേഖലകളിൽ വായു നിലവാര സൂചിക 1000 ആയി.

രാജ്യതലസ്ഥാനത്തെ ശരാശരി വായു ഗുണനിലവാര സൂചിക 500 കടന്നു.അതേസമയം, രാജ്യാന്തര വായു ഗുണനിലവാര ആപ്പ്‌ ഐക്യുഎയർ ഡൽഹിയിൽ രേഖപ്പെടുത്തിയ സൂചിക 1,600 ആണ്‌. സൂചിക 500 കടന്നാൽ സ്ഥിതി അപായകരമാണ്‌. കഫക്കെട്ട്‌, ശ്വാസതടസ്സം എന്നിവ ബാധിച്ച്‌ ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണം ക്രമാതീതമായി വർധിച്ചു. ഡൽഹി സർവകലാശാലയും ജെഎൻയുവും ഓൺലൈൻ ക്ലാസുകളിലേയ്‌ക്ക്‌ മാറി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.