24 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 21, 2024
November 18, 2024
November 18, 2024
November 18, 2024
November 14, 2024
November 11, 2024
November 7, 2024
November 3, 2024
October 24, 2024
October 23, 2024

കടുത്ത കുടിവെള്ളപ്രശ്നം; ഡല്‍ഹി സര്‍ക്കാരിനോട് വിശദീകരണം തേടി സുപ്രീംകോടതി

Janayugom Webdesk
ഡല്‍ഹി
June 12, 2024 6:05 pm

കുടിവെള്ള പ്രശ്‌നത്തില്‍ ഡല്‍ഹി സര്‍ക്കാരിനോട് വിശദീകരണം തേടി സുപ്രീംകോടതി. ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന ടാങ്കര്‍ മാഫിയക്കെതിരെ എന്ത് നടപടിയെടുത്തെന്ന് കോടതി ചോദിച്ചു. സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍, പൊലീസിനോട് നടപടിയെടുക്കാന്‍ ആവശ്യപ്പെടുമെന്നും കോടതി ചൂണ്ടിക്കാട്ടി. രൂക്ഷമായി തുടരുന്ന കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ ഇടപെടണമെന്ന ഡല്‍ഹി സരക്കാരിന്റെ ഹര്‍ജിയിലാണ് കോടതിയുടെ വിമര്‍ശനം.

ഡല്‍ഹിയില്‍ കുടിവെള്ളക്ഷാമം രൂക്ഷമായി തുടരുന്ന് സാഹചര്യത്തിലാണ് കുടിവെള്ളപ്രശ്‌നം പരിഹരിക്കാന്‍ അടിയന്തര ഇടപെടലാവശ്യപ്പെട്ട് ഡല്‍ഹി സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച കോടതി ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന ടാങ്കര്‍ മാഫിയക്കെതിരെ സര്‍ക്കാര്‍ എന്ത് നടപടിയെടുത്തെന്ന് ചോദ്യം ഉയര്‍ന്നിരുന്നു. സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെങ്കില്‍ പൊലീസിനോട് തങ്ങള്‍ ആവശ്യപ്പെടാമെന്ന് കോടതി വിമര്‍ശിച്ചു. കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ സര്‍ക്കാര്‍ എന്തൊക്കെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയെന്ന് കോടതി ആരാഞ്ഞു.

അതേ സമയം ഹരിയാന ഡല്‍ഹിക്ക് ആവശ്യമായ വെള്ളം നല്‍കുന്നില്ലെന്ന് ആരോപണം ഉയര്‍ന്നു. ഹരിയാനയുമായുള്ള രാഷ്ട്രീയ കലഹത്തിനും കാരണമായി. വെള്ളം നല്‍കാന്‍ ഹരിയാന സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്ന് ലഫ്. ഗവർണ്ണർ വി കെ സക്സേന ഉറപ്പു നല്കിയെന്ന് മന്ത്രി അതിഷി ഇന്നലെ പ്രതികരിച്ചിരുന്നു. 

Eng­lish Summary:severe drink­ing water prob­lem; The Supreme Court sought an expla­na­tion from the Del­hi government
You may also like this video

TOP NEWS

November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.