ലൈംഗിക പീഡനക്കേസിൽ എഴുത്തുകാരൻ സിവിക് ചന്ദ്രൻ വടകര ഡിവൈഎസ്പിക്ക് മുമ്പിൽ കീഴടങ്ങി.ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ റദ്ദാക്കിയ കേസിലാണ് സിവിക് ചന്ദ്രൻ കീഴടങ്ങിയത്. ഏഴു ദിവസത്തിനുള്ളിൽ കീഴടങ്ങണമെന്നായിരുന്നു ഹൈക്കോടതി സിവിക്കിന് നൽകിയ നിർദ്ദേശം. വടകര ഡിവൈഎസ്പി ഹരിപ്രസാദ് മുമ്പാകെയാണ് സിവിക് ചന്ദ്രൻ കീഴടങ്ങിയത്.ഹൈക്കോടതി നിർദ്ദേശപ്രകാരം ഇന്ന് രാവിലെ 9 മണി മുതൽ ചോദ്യം ചെയ്യൽ ആരംഭിച്ചു. സിവിക്കിനെ അറസ്റ്റ് ചെയ്യുകയാണെങ്കിൽ അതേദിവസം തന്നെ കോടതിയിൽ ഹാജരാക്കണമെന്ന് ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
കേസിൽ ജാമ്യം നൽകുന്ന കാര്യത്തിൽ ജില്ലാ കോടതിയായിരിക്കും തീരുമാനമെടുക്കുക.ഏഴു ദിവസത്തിനുള്ളിൽ കീഴടങ്ങണമെന്നായിരുന്നു ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഹൈക്കോടതി നിർദേശം.രണ്ട് പീഡനക്കേസുകളാണ് സിവിക് ചന്ദ്രനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. രണ്ടാമത്തെ പീഡനക്കേസ് വന്നതിനു ശേഷം ഇദ്ദേഹം ഒളിവിലായിരുന്നു.ഈ രണ്ടു കേസുകളിൽ ഒന്നിൽ ഹൈക്കോടതി ജാമ്യം നിഷേധിക്കുകയും മറ്റൊന്നിൽ ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.
എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചത്. ആൾ ജാമ്യത്തിലും തുക കെട്ടിവെച്ചും ജാമ്യം അനുവദിക്കാമെന്ന ഹൈക്കോടതി വ്യവസ്ഥകൾ പ്രകാരം ആദ്യത്തെ പീഡനക്കേസിൽ കൊയിലാണ്ടി പൊലീസ് സ്റ്റേഷനിൽ ഹാജരായി സിവിക് ചന്ദ്രൻ ജാമ്യം നേടിയിരുന്നു.എല്ലാ ശനിയാഴ്ചയും കൊയിലാണ്ടി സ്റ്റേഷനിൽ ഹാജരാകണം. 2010 ഏപ്രിൽ 17നാണ് പുസ്തക പ്രകാശന ചടങ്ങിനായി കൊയിലാണ്ടിയിൽ എത്തിയ അധ്യാപികയും എഴുത്തുകാരിയുമായ യുവതിയ്ക്കെതിരെ അതിക്രമം ഉണ്ടായത്. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾക്കൊപ്പം പട്ടികജാതി- പട്ടികവർഗ്ഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമം സംബന്ധിച്ച നിയമപ്രകാരവുമാണ് സിവിക് ചന്ദ്രനെതിരെ പൊലീസ് കേസെടുത്തത്.
വുമൺ എഗൈൻസ്റ്റ് സെക്ഷ്വൽ ഹറാസ് മെൻ്റ് എന്ന ഫേസ്ബുക്ക് പേജിലൂടെ സിവിക് ചന്ദ്രൻ തന്നോട് ലൈംഗികാതിക്രമണം കാണിച്ചത് യുവതി വിശദീകരിച്ചിരുന്നു. ഒരു സൗഹൃദ സദസ്സിനുശേഷം വഴിയിൽവെച്ച് കയ്യിൽ കയറി പിടിക്കുകയും ശരീരത്തോട് ചേർത്തുനിർത്താൻ ശ്രമിക്കുകയും മോശമായി പെരുമാറുകയും ചെയ്തു എന്നാണ് പരാതി. സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡനക്കേസിൽ കീഴ്ക്കോടതി നടത്തിയ പരാമർശങ്ങൾ ഹൈക്കോടതി നേരത്തെ നീക്കം ചെയ്തിരുന്നു. ഇരയുടെ വസ്ത്രധാരണം പ്രകോപനം ഉണ്ടാക്കുന്നതാണെന്ന കോഴിക്കോട് സെഷൻസ് കോടതി ഉത്തരവിലെ പരാമർശങ്ങളാണ് ഹൈക്കോടതി ഇടപെട്ട് നീക്കിയത്. പ്രകോപനപരമായ വസ്ത്രം ധരിച്ചത് സ്ത്രീത്വത്തെ അപമാനിക്കാൻ പുരുഷന് ലൈസൻസ് നൽകുന്നില്ല. പ്രായം കണക്കിലെടുത്ത് സിവിക്കിന് മുൻകൂർ ജാമ്യം നൽകിയ നടപടി കോടതി ശരിവച്ചു. കീഴ്ക്കോടതി ഉത്തരവിനെതിരെ സർക്കാരും ഇരയും നൽകിയ അപ്പീലുകളിലായിരുന്നു ഹൈക്കോടതി നടപടി.
English Summary: Sex ual harassment case; Civic Chandran Vadakara surrendered before DySP
You may also like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.