28 September 2024, Saturday
KSFE Galaxy Chits Banner 2

പ്രജ്വല്‍ രേവണ്ണയുമായി ബന്ധപ്പെട്ട ലൈംഗിക വീഡിയോ; ബിജെപി നേതാവ് അറസ്റ്റില്‍

Janayugom Webdesk
ന്യൂഡല്‍ഹി
May 11, 2024 12:12 pm

ഹാസനിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോയുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് ദേവരാജ് ഗൗഡ അറസ്റ്റിലായി. ചിത്ര​ദുർ​ഗ ജില്ലയിലെ ​ഗുലിഹാൽ ടോൾ ​ഗേറ്റിന് സമീപത്ത് വെള്ളി രാത്രിയാണ് ​ഗൗഡ ഹിരിയുർ പൊലീസിന്റെ പിടിയിലായത്.

പെൻ ഡ്രൈവിൽ വീഡിയോ ചോർത്തിയതിനാണ് നടപടി.ഹാസൻ പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവ​ഗൗഡയുടെ കൊച്ചുമകൻ കൂടിയായ പ്രജ്വൽ ഒളിവിലാണ്.ലൈംഗികാതിക്രമത്തിന് ഇരയായ യുവതിയെ തട്ടിക്കൊണ്ടുപോയ കേസിൽ അറസ്റ്റിലായ പ്രജ്വലിന്റെ പിതാവ് രേവണ്ണ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുകയാണ്.

Eng­lish Summary:
Sex video relat­ed to Pra­jw­al Revan­na; BJP leader arrested

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.