14 December 2025, Sunday

Related news

November 21, 2025
August 2, 2025
July 25, 2025
May 28, 2025
May 4, 2025
February 25, 2025
July 14, 2024
April 30, 2024
March 26, 2024
January 22, 2024

എട്ട് വയസു മുതല്‍ പിതാവിന്റെ ലൈംഗിക പീഡനം; തുറന്ന് പറഞ്ഞ് നടി ഖുഷ്ബു

Janayugom Webdesk
ചെന്നൈ
March 6, 2023 12:55 pm

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള നടിയാണ് ഖുഷ്ബു സുന്ദര്‍. സിനിമ അഭിനയത്തിന് പുറമെ നിര്‍മ്മാതാവും അവതാരകയും കൂടിയാണ് താരം. രാഷ്ട്രീയത്തിലും സജീവ സാന്നിധ്യമാണ് ഖുഷ്ബു. 2021 ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ നടി മത്സരിക്കുകയും ചെയ്തിരുന്നു. മലയാളത്തിലും ഖുഷ്ബുവിന് നിരവധി ആരാധകരുണ്ട്. സമൂഹമാധ്യമങ്ങളില്‍ സജീവമായ താരം ഇപ്പോള്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് നടത്തിയത്. എട്ട് വയസ് മുതൽ താന്‍ പിതാവില്‍ നിന്ന് ലൈം​ഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്നാണ് താരം വെളിപ്പെടുത്തിയത്. മോജോ സ്റ്റോറിയ്ക്ക് വേണ്ടി ബർഖ ദത്തുമായുള്ള അഭിമുഖത്തിലാണ് ഖുഷ്ബു ഇക്കാര്യം വെളിപ്പെടുത്തിയത്. അമ്മയും ഒരുപാട് ചൂഷണങ്ങള്‍ നേരിട്ടിട്ടുണ്ടെന്ന് താരം വെളിപ്പെടുത്തി.

അതൊന്നും മറക്കില്ലെന്നും പൊറുക്കില്ലെന്നും ഖുഷ്ബു വ്യക്തമാക്കുന്നു. ആണ്‍കുട്ടിയെന്നോ പെണ്‍കുട്ടിയെന്നോ ഇല്ല. ഏത് കുട്ടികള്‍ക്കും ഇതൊരു വെല്ലുവിളിയാണ്. ഇത്തരം അനുഭവങ്ങളില്‍ നിന്ന് മുക്തമാകാന്‍ പലര്‍ക്കും സാധിക്കണമെന്നില്ലെന്നും ഖുഷ്ബു സുന്ദര്‍ പറയുന്നു. എന്നാല്‍ പതിനഞ്ചാം വയസിലാണ് പ്രതികരിക്കാന്‍ ശ്രമിച്ചതെന്നും. പ്രതികരിച്ചാല്‍ മാതാവിനും മൂന്ന് സഹോദരങ്ങള്‍ക്കും പീഡനം ഏല്‍ക്കേണ്ടി വരുമായിരുന്നു. ഇതുകൊണ്ടാണ് ഏറെ കാലം സഹിച്ചതെന്ന് നടി വെളിപ്പെടുത്തി. ഞാന്‍ തുറന്നു പറഞ്ഞാലും ഒരുപക്ഷേ, മാതാവ് വിശ്വസിക്കാന്‍ സാധ്യതയില്ലെന്നും അവര്‍ അങ്ങനെയുള്ള സാഹചര്യത്തിലാണ് ജീവിച്ചിരുന്നതെന്നും ഖുഷ്ബു പറഞ്ഞു. 

Eng­lish Summary;Sexual abuse by his father since the age of eight; Actress Khush­bu opened up

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 14, 2025
December 14, 2025
December 14, 2025
December 13, 2025
December 13, 2025
December 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.