27 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 22, 2025
April 16, 2025
April 12, 2025
February 20, 2025
February 17, 2025
January 6, 2025
November 22, 2024
November 17, 2024
October 1, 2024
September 28, 2024

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യൽ; സമൂഹമാധ്യമങ്ങള്‍ക്ക് കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ നോട്ടീസ്

Janayugom Webdesk
ന്യൂഡൽഹി
October 6, 2023 8:28 pm

കുട്ടികളെ ലൈംഗികമായി ദുരുപയോഗംചെയ്യുന്ന തരത്തിലുള്ള ഉള്ളടക്കം അടിയന്തിരമായി നീക്കം ചെയ്യണമെന്ന് കേന്ദ്രത്തിന്‍റെ ഐടി മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. സമൂഹമാധ്യമങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള ചൈൽഡ് സെക്ഷ്വൽ അബ്യൂസ് മെറ്റീരിയലുകൾ (CSAM) കണ്ടെത്തിയാൽ കടുത്ത നടപടിയുണ്ടാകുമെന്നും ഇന്ത്യന്‍ ഐടി മന്ത്രാലയത്തിന്‍റെ നോട്ടീസ്. സമൂഹമാധ്യമങ്ങളായ “എക്‌സ്, യുട്യൂബ്, ടെലിഗ്രാം എന്നിവയുടെ പ്ലാറ്റ്‌ഫോമുകളിൽ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെടാനിടയുള്ള ഉള്ളടക്കം നിലവിലില്ലെന്ന് ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് അയച്ചിട്ടുണ്ടെന്ന് കേന്ദ്ര ഇലക്‌ട്രോണിക്സ് ഐ ടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെടുന്ന തരത്തിലുള്ള ഉള്ളടക്കം നിലവിലുള്ള പ്ലാറ്റ്‌ഫോമുകളിലുണ്ടെങ്കിൽ അവ സ്‌ഥിരമായി നീക്കം ചെയ്യണം. ഭാവിയിൽ ഇവ വീണ്ടും പ്രത്യക്ഷപ്പെടുന്നത് തടയുന്നതിനുള്ള മുൻകരുതലുകൾ സ്വീകരിക്കണമെന്നും അത് സംബന്ധിച്ച വിശദാംശങ്ങൾ റിപ്പോർട്ട് ചെയ്യണമെന്നും നോട്ടീസ്സില്‍ പറയുന്നു.

നിർദ്ദേശങ്ങൾ അവഗണിക്കുന്നത് 2021 ലെ ഐടി നിയമങ്ങളുടെ റൂൾ 3 (1) (ബി), റൂൾ 4 (4) എന്നിവയുടെ ലംഘനമായി കണക്കാക്കുമെന്നും നോട്ടീസുകൾ പാലിക്കുന്നതിൽ കാലതാമസം ഉണ്ടായാൽ ഐടി നിയമത്തിലെ വകുപ്പ് 79 പ്രകാരം നിലവിൽ ഇന്‍റർനെറ്റ് ഇടനില പ്ലാറ്റുഫോമുകൾക്ക് ലഭിച്ചു വരുന്ന പരിരക്ഷ (സേഫ് ഹാർബർ പ്രൊട്ടക്ഷൻ ) മുന്നറിയിപ്പ് നൽകി.

Eng­lish Summary:sexual abuse of chil­dren; Union IT Min­istry Notice to Social Media
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.