17വയസുകാരിയെ ലൈംഗികാതിക്രമത്തിന് വിധേയയാക്കിയ കേസിൽ ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് 33 വർഷം തടവും 60,000 രൂപ പിഴയും വിധിച്ച്
കോടതി. ഓട്ടോ ഡ്രൈവറായ കൊണ്ടോട്ടി കോടങ്ങാട് സ്വദേശി സമീറിനെയാണ് (42) മഞ്ചേരി ഫാസ്റ്റ് ട്രാക് സ്‌പെഷൽ കോടതി ശിക്ഷിച്ചത്. പ്രതി പിഴയടക്കാത്ത പക്ഷം ഒരു മാസത്തെ അധിക തടവ് ഓരോ വകുപ്പിലും അനുഭവിക്കണം. പ്രതി പിഴയടക്കുന്ന പക്ഷം തുക അതിജീവിതക്ക് നൽകണം. സർക്കാരിന്റെ വിക്ടിം കോംപൻസേഷൻ ഫണ്ടിൽ നിന്നും കുട്ടിക്ക് മതിയായ നഷ്ടപരിഹാരം ലഭ്യമാക്കാനാവശ്യമായ നടപടി സ്വീകരിക്കാൻ ജഡ്ജി എസ് രശ്മിയുടെ സിംഗിള്‍ ബഞ്ച് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്ക് നിർദേശം നൽകി. പ്രതി അതിജീവിതയെ നിരന്തരം ഫോണിലൂടെയും നേരിട്ടും പിന്തുടരുകയും അശ്ലീല വീഡിയോകൾ അയച്ച് നൽകുകയും ചെയ്യുമായിരുന്നു. 2023 ആഗസ്റ്റ് മാസം മുതൽ ഒക്ടോബർ 24 വരെയുള്ള പല ദിവസങ്ങളിലായി പീഡിപ്പിച്ചെന്നാണ് കേസ്. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്കയച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.