
ലൈംഗികാതിക്രമ കേസിൽ നടൻ സിദ്ദിഖിന് വിദേശയാത്ര നടത്താൻ കോടതി അനുമതി നൽകി. ഷാർജയിൽ നടക്കുന്ന സ്റ്റേജ് ഷോയിൽ പങ്കെടുക്കുന്നതിനായി യു എ ഇ സന്ദർശിക്കാനാണ് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇളവ് അനുവദിച്ചത്. ഇതിനായി കോടതിയിൽ ഹാജരാക്കിയിരുന്ന അദ്ദേഹത്തിന്റെ പാസ്‌പോർട്ട് തിരികെ നൽകി. മാർച്ച് 31 വരെയാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. നിശ്ചിത കാലാവധിക്ക് ശേഷം പാസ്‌പോർട്ട് കോടതിയിൽ തിരികെ ഹാജരാക്കണമെന്നും ഉത്തരവിൽ നിർദ്ദേശമുണ്ട്. 2016ൽ തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലിൽ വെച്ച് സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് സിദ്ദിഖ് പീഡിപ്പിച്ചു എന്ന യുവനടിയുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.