9 March 2026, Monday

Related news

March 9, 2026
March 7, 2026
March 5, 2026
March 2, 2026
February 24, 2026
February 20, 2026
February 18, 2026
February 10, 2026
February 9, 2026
January 24, 2026

ലൈംഗികാതിക്രമക്കേസ് : ചിദംബരത്തിന് മുൻകൂർ ജാമ്യം

Janayugom Webdesk
കൊച്ചി
March 9, 2026 9:49 pm

ഫ്ലാറ്റിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന യുവതിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ സംവിധായകൻ ചിദംബരം എസ് പൊതുവാളിന് മുൻകൂർ ജാമ്യം. എറണാകുളം ടൗൺ സൗത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ എറണാകുളം സെഷൻസ് കോടതി ജഡ്ജി കെ കെ ബാലകൃഷ്ണനാണ് ജാമ്യം അനുവദിച്ചത്. 2022 ൽ എളംകുളത്തെ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി ലൈംഗിക ഉദ്ദേശത്തോടെ മോശമായി പെരുമാറിയെന്നാണ് യുവതി പൊലീസിന് മൊഴി നൽകിയിട്ടുള്ളത്. ബിഎൻഎസ് 74,75 വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. പരാതി സംവിധായകന്റെ പ്രതിച്ഛായ നശിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നായിരുന്നു പ്രതിഭാഗം കോടതിയെ അറിയിച്ചത്. ആരോപണങ്ങൾ പൂർണമായും നിഷേധിച്ച ചിദംബരം, പരാതിക്കാരിയോട് തീർത്തും പ്രൊഫഷണൽ ബന്ധമേ പുലർത്തിയിട്ടുള്ളൂ എന്നും മുൻകൂർ ജാമ്യാപേക്ഷയിൽ കോടതിയെ അറിയിച്ചിരുന്നു. സൂപ്പർ ഹിറ്റ് സിനിമ മഞ്ഞുമ്മൽ ബോയ്സ്, ജാനേമൻ തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് ചിദംബരം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.