13 December 2025, Saturday

Related news

December 13, 2025
December 11, 2025
December 10, 2025
December 10, 2025
December 10, 2025
December 7, 2025
December 6, 2025
December 6, 2025
December 5, 2025
December 5, 2025

ലൈംഗികാതിക്രമ കേസ്; മല്ലു ട്രാവലറെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു

Janayugom Webdesk
കൊച്ചി
October 25, 2023 8:21 pm

സൗദി യുവതിക്കെതിരായ ലൈംഗികാതിക്രമ കേസിൽ ബ്ലോഗർ മല്ലു ട്രാവലർ എന്ന ഷാക്കിർ സുബ്ഹാനെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. ഹൈക്കോടതി അനുവദിച്ച മുൻകൂർ ജാമ്യമുള്ളതിനാലാണ് ജാമ്യം നൽകി വിട്ടയച്ചത്. എന്നാല്‍ താൻ നിരപരാധിയാണെന്നും കേസിനെ നിയമപരമായി നേരിടുമെന്നും ഷാക്കിർ പറഞ്ഞു. നീതി കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷ. പൊലീസ് സ്റ്റേഷനിലെത്തി പാസ്പോർട്ട് കൈമാറുമെന്നും മല്ലു ട്രാവലർ എന്ന പേരിൽ വ്ളോഗ് ചെയ്യുന്ന ഷാക്കിർ അറിയിച്ചു.

സൗദി യുവതി നൽകിയ ലൈംഗിക പീഡന പരാതിയിൽ ഷാക്കിർ സുബാന് ഹൈക്കോടതിയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം. പാസ്പോർട്ട് സറണ്ടർ ചെയ്യണം, കേരളം വിട്ട് പോകരുത്, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്, അന്വേഷണ സംഘം ആവശ്യപ്പെട്ടാൽ ഏത് സമയത്തും ഹാജരാകണം തുടങ്ങിയവയാണ് ഉപാധികൾ.

സെപ്റ്റംബർ 13 ന് ആണ് കേസിനാസ്പദമായ സംഭവം. കൊച്ചിയിൽ ഇന്റർവ്യൂവിന് വിളിച്ചുവരുത്തി തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി. നേരത്തെ പരാതിക്കാരിയായ സൗദി യുവതിയുടെ രഹസ്യ മൊഴി എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രണ്ടിന് മുമ്പാകെ രേഖപ്പെടുത്തിയിരുന്നു.

Eng­lish Sum­ma­ry: Sex­u­al assault case ; Mal­lu trav­el­er was arrest­ed and released
You may also like this video

 

Kerala State - Students Savings Scheme

TOP NEWS

December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.